ചൈന കയ്യടിക്കിയ നമ്മുടെ ഭൂമി എപ്പോള്‍ തിരിച്ചു പിടിക്കും? ഇനിയതും ദൈവത്തിന്റെ പ്രവൃത്തിയെന്ന് പറയുമോ?: രാഹുല്‍ഗാന്ധി

കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽ‌എസി) ചൈനീസ് കടന്നുകയറ്റം നിയന്ത്രിക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ചുകൊണ്ട് വീണ്ടും രാഹുല്‍ഗാന്ധി രംഗത്ത്. കഴിഞ്ഞ ദിവസം ഇന്ത്യാ ചൈനാ വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ ചൈന കയ്യടിക്കിയ നമ്മുടെ പ്രദേശം എപ്പോൾ തിരിച്ചെടുക്കാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്? എന്ന് രാഹുല്‍ ചോദിച്ചു. ഇനി അതും ദൈവത്തിന്റെ പ്രവൃത്തിയെന്ന് പറഞ്ഞ് വിടുമോ എന്ന പരിഹാസവും അദ്ദേഹം ട്വീറ്റ് ചെയ്തു.

നേരത്തെ, സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം 'ദൈവത്തിന്റെ കളികളല്ലേ' എന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ മറുപടി നല്‍കിയിരുന്നത്. 

അതേസമയം, റഷ്യയിലെ മോസ്കോയിൽ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) യോഗത്തിൽവച്ചാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചയുടെ ഭാഗമായി അതിർത്തിയിലെ സംഘർഷം ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അഞ്ച് ധാരണകളില്‍ ഇരു രാജ്യങ്ങളും എത്തിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ഇന്ത്യ ചൊവ്വാ ദൗത്യം നടത്തിയത് പഞ്ചാംഗം നോക്കിയെന്ന് മാധവന്‍; സമൂഹമാധ്യമങ്ങളില്‍ പരിഹാസം

More
More
National Desk 5 hours ago
National

പോകേണ്ടവര്‍ക്ക് പോകാം; ശിവസേനയെ പുതുക്കി പണിയും - ഉദ്ധവ് താക്കറെ

More
More
Web Desk 8 hours ago
National

എസ് എഫ് ഐ ആക്രമണം; ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഉദ്ദവ് താക്കറെ രാജിവെക്കില്ല; വിശ്വാസ വോട്ടെടുപ്പിനൊരുങ്ങി സര്‍ക്കാര്‍

More
More
National Desk 1 day ago
National

മഹാ വികാസ് അഘാഡി സർക്കാർ ഈ പ്രതിസന്ധിയെ മറികടക്കും -ശരത് പവാര്‍

More
More
National Desk 1 day ago
National

അദാനിയെ മോദി വഴിവിട്ട് സഹായിച്ചിട്ടുണ്ട്- അന്വേഷിക്കാന്‍ ഇ ഡിക്ക് ധൈര്യമുണ്ടോ?- കോണ്‍ഗ്രസ്‌

More
More