ഹജ്ജ് വേളകളിൽ തീർത്ഥാടകർക്ക് നൽകിവരുന്ന സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കുന്നതിന് വേണ്ടിയാണ് സ്മാർട്ട് ഹജ്ജ് പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പദ്ധതിയുടെ ഒന്നാംഘട്ടം വന്‍ വിജയമായിരുന്നു. അതിനാലാണ് ഈ വര്‍ഷം പദ്ധതി കൂടുതല്‍ വിപുലമാക്കാന്‍ സൗദി ആലോചിക്കുന്നത്.
ഹജ്ജിനായി തീര്ഥാടകന് പുറപ്പെടുന്ന രാജ്യത്ത് നിന്നു തന്നെ എമിഗ്രേഷന്‍ നടപടി പൂര്‍ത്തീകരിക്കല്‍, ഓരോ ഹാജിക്കും ട്രാക്കിങ് വാച്ച് ഏര്‍പ്പെടുത്തല്‍, ആരോഗ്യ വിവരങ്ങള്‍ ഒരു പോര്‍ട്ടല്‍ വഴി ബന്ധിപ്പിക്കല്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന സവിശേഷത. അതിനായി അന്താരാഷ്ട്ര കമ്പനികളുമായും സാേങ്കതിക സ്ഥാപനങ്ങളുമായും സര്‍ക്കാര്‍ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.