അനധികൃതമായി അതിര്‍ത്തി കടക്കുന്നവരെ വെടിവെച്ചു കൊല്ലുമെന്ന് ഉത്തര കൊറിയ

ചൈനയിൽ നിന്നും അനധികൃതമായി കുടിയേറുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് ഉത്തര കൊറിയ. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നതെന്ന് ദക്ഷിണ അമേരിക്കൻ കമാൻഡോ ഫോഴ്സ് പറയുന്നു. ഉത്തര കൊറിയ ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതുവരെ ഒരു കൊറോണ കേസ് പോലും റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്ന് പറയപ്പെടുന്ന ഉത്തര കൊറിയയില്‍  കൊവിഡ് വ്യാപനം ഉണ്ടായാൽ അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജനുവരിയിലാണ് ഉത്തരകൊറിയ ചൈനയുമായുള്ള അതിര്‍ത്തി അടച്ചത്. ഈ നീക്കം ഉത്തരകൊറിയയിലേക്ക് കൂടുതൽ അനധികൃത ചരക്കുകൾ കടത്തുന്നതിന് കാരണമായെന്നും അതിനാലാണ് ഇത്തരത്തിൽ കർശന നടപടികൾ സ്വീകരിക്കുന്നതെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.  അതിര്‍ത്തി അടച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി 85 ശതമാനമായി കുറയാനും ഇടയാക്കിയിരുന്നു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More