കൊറോണ: ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കും; ഇന്ത്യക്ക് പ്രശ്നമില്ല - ആര്‍ബിഐ ഗവര്‍ണര്‍

ഡല്‍ഹി: ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണ, ആഗോള സമ്പത്ത് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌ അഭിപ്രായപ്പെട്ടു. ആഗോളതലത്തില്‍  ചൈനയുടെ വ്യാപാര, ഉത്പാദന വിഹിതം വളരെ വലുതായതുകൊണ്ട്  ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാന്‍ ഇത് കാരണമാകും - ശക്തികാന്ത ദാസ്‌ പറഞ്ഞു.

ചൈനയിലെ മിക്കവാറും എല്ലാവിധ ഉത്പാദന മേഖലകളെയും വ്യാപാര വിനിമയത്തെയും കൊറോണ ബാധിച്ചു കഴിഞ്ഞു. ആഗോള ജിഡിപി-യില്‍ ചൈനയുടെ വിഹിതം 16.3 ശതമാനമാണ്. ലോകത്തിലെ രണ്ടാം സാമ്പത്തിക ശക്തിയാണ് ചൈന. അതുകൊണ്ടുതന്നെ  കൊറോണ മൂലം ചൈന നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ആഗോള വിപണിയെ കാര്യമായി തന്നെ ബാധിക്കും. മറ്റെല്ലാ രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ കരുതലുണ്ടാവണമെന്നും  റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.

സാര്‍സ് പടര്‍ന്നു പിടിച്ച കാലത്ത്  ആഗോളതലത്തില്‍  ചൈനയുടെ വ്യാപാര, ഉത്പാദന വിഹിതം  വെറും ആറാം സ്ഥാനത്തു മാത്രമായിരുന്നു. അക്കാരണത്താല്‍   ആഗോള പ്രതിസന്ധിയുടെ വ്യാപ്തി കുറവായിരുന്നുവെന്നും ശക്തികാന്ത ദാസ്‌  പറഞ്ഞു. 

അതേസമയം വളരെ കുറച്ചു മേഖലകളില്‍ മാത്രമെഇന്ത്യ ചൈനയുമായി വ്യാപാര വിനിമയം നടത്തുന്നുള്ളൂ. അതിന് ബദല്‍ മാര്‍ഗങ്ങള്‍ ആരായാന്‍ ഇന്ത്യക്കു സാധിക്കും. അതുകൊണ്ട് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ,ചൈനയുടെ പ്രതിസന്ധി അത്ര കാര്യമായി ബാധിക്കില്ല. ചൈനയെ കൂടുതലായി ആശ്രയിക്കുന്ന ഇലക്ട്രോണിക്സ്, ഫാര്‍മസ്യുട്ടിക്കല്‍ മേഖലകളില്‍ ബദല്‍ സ്രോതസ്സുകള്‍ കണ്ടെത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ ശ്രമം നടത്തി വരികയാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌ വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

Web desk 13 hours ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 1 week ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 2 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 3 weeks ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More