ഇ. പി ജയരാജനും ശശീന്ദ്രനും ഇല്ലാത്തെ എന്ത് പ്രത്യേകതയാണ് കെ. ടി ജലീലിനുള്ളത്- ഷാഫി പറമ്പില്‍

കെ ടി ജലീലിന് മുഖ്യമന്ത്രി പിണറായി വിജയൻ അനർഹമായ സംരക്ഷണം കൊടുക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ ഷാഫി പറമ്പിൽ. തന്റെ സന്തത സഹചാരിയും പതിറ്റാണ്ടുകളുടെ ബന്ധവമുള്ള ഇ. പി ജയരാജനെ മാറ്റി നിര്‍ത്തി മന്ത്രിസഭയുടെ യശസ്സുയര്‍ത്തി എന്ന് പ്രസ്താവിച്ച മുഖ്യമന്ത്രി കെ. ടി ജലീലിനെ എന്ത് കൊണ്ട് മാറ്റിനിര്‍ത്തുന്നില്ലെന്ന് അദ്ദേഹം ചോദിക്കുന്നു.

ഒന്നുകിൽ മുഖ്യമന്ത്രിക്ക് കേസിൽ തുല്യമായ പങ്കാളിത്തമുണ്ട്, അല്ലെങ്കിൽ മുഖ്യമന്ത്രിക്ക് ഭയമാണെന്നും, അതുകൊണ്ടുതന്നെ ജലീലിന് നൽകുന്നത് രാഷ്ട്രീയ സംരക്ഷണമല്ലെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. ഇ. പി ജയരാജനും ശശീന്ദ്രനും തോമസ് ചാണ്ടിക്കും ഇല്ലാതിരുന്ന എന്ത് പ്രത്യേകതയാണ് കെ. ടി ജലീലിനുള്ളത്. പ്രതിപക്ഷമോ മാധ്യമങ്ങളോ ഉയര്‍ത്തികൊണ്ടു വന്നതല്ല ഈ ആരോപണങ്ങള്‍. ഒരുലക്ഷത്തിലധികം രൂപ വരുന്ന സഹായം മന്ത്രിക്ക് വിദേശ രാജ്യത്തില്‍ നിന്ന് സ്വീകരിക്കാന്‍ നിയമപരമായി സാധിക്കുമോ എന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ എൻഫേഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെയാണ് ചോദ്യം ചെയ്തത്. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന ആരോപണമാണ് മന്ത്രി കെ.ടി.ജലീലിനെതിരെ ഉയർന്നിരിക്കുന്നത്. സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണ് ജലീല്‍ മതഗ്രന്ഥങ്ങളും റമസാൻ കിറ്റും കോൺ‍സുലേറ്റിൽ നിന്നും കൈപ്പറ്റിയെന്ന ആരോപണവും ഉയർന്നു വന്നത്.

Contact the author

News Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More