തളർത്താനാവാത്ത ആത്മീയ ധീരതയുടെ പേരായിരുന്നു സ്വാമി അഗ്നിവേശ് - കെ. ടി. കുഞ്ഞിക്കണ്ണന്‍

ബ്രാഹ്മണ്യത്തെയും വർണാശ്രമധർമ്മങ്ങളെയും ഭാരതീയ പാരമ്പര്യമായി കൊണ്ടാടുകയും ഇന്ത്യയുടെ സംസ്കാരത്തെയും ചരിത്രത്തെയും വർഗീയവൽക്കരിക്കുകയും ചെയ്ത സവർണാധികാരശക്തികൾക്കെതിരായ പോരാട്ടം തന്നെയായിരുന്നു സ്വാമി അഗ്നിവേശിൻ്റെ ജ്ഞാന-കർമ്മ മാർഗ്ഗമായിരുന്നത്. ആര്യസമാജ സന്യാസി ജീവിതത്തിൽനിന്നും കർഷകരും അധസ്ഥിതരുമായ ജനത അനുഭവിക്കുന്ന ചൂഷണത്തിനും മർദ്ദിതാവസ്ഥക്കുമെതിരായ നിരന്തരമായ പോരാട്ടമായി വളർന്ന ആത്മീയതയായിരുന്നു അഗ്നിവേശിൻ്റേത്. ആത്മീയതയുടെ സാമൂഹ്യ ശാസ്ത്രപരമായ തലങ്ങളെ അപഗ്രഥന വിധേയമാക്കി നിരവധി ഗ്രന്ഥങ്ങളും അഗ്നിവേശ് രചിച്ചിട്ടുണ്ടു. 

സാധാരണ ജീവിതത്തിൽ മർദ്ദിതജനസമൂഹങ്ങൾ നേരിടുന്ന അടിമത്വത്തിനും ദുരിതങ്ങൾക്കും കാരണമായ ഭൗതിക ബന്ധങ്ങളെ മാറ്റി തീർക്കാനുള്ള മനുഷ്യപ്രയത്നങ്ങളെയും വിമോചന തൃഷ്ണകളെയുമാണ് ആത്മീയതയായി സ്വാമി നിർവച്ചിച്ചത്. ഭൂമിയിലെ മനുഷ്യരുടെ സങ്കടങ്ങളും അവർ അനുഭവിക്കുന്ന അപമാനങ്ങളും യാതനകളും അവസാനിപ്പിക്കാനുള്ള വിശ്രമരഹിതവും വിട്ടുവീഴ്ചയില്ലാത്തതുമായ പ്രവർത്തനങ്ങളെയാണ് സ്വാമി ആത്മീയതയായി കണ്ടത്.

ജനങ്ങൾക്കു വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതം. മനുഷ്യാവകാശങ്ങൾക്ക്, പരിസ്ഥിതിക്ക്, മതമൈത്രിക്ക്, കർഷകരുടെയും ദളിതരുടെയും അവകാശങ്ങൾക്ക് വേണ്ടി രാജ്യമെമ്പാടും അദ്ദേഹം സഞ്ചരിച്ചു. ജനങ്ങളോട് സംസാരിച്ചു. ദുരധികാരശക്തികൾക്കും വർഗീയതക്കുമെതിരായി നവോത്ഥാനാശയങ്ങളുടെ പ്രചരണമേറ്റെടുത്തു, ഹിന്ദുത്വവാദികളുടെ ഭീഷണികൾക്കും മർദ്ദനങ്ങൾക്കും തളർത്താനാവാത്ത ആത്മീയധീരതയോടെ...

ഹൃദയാഞ്ജലികൾ അർപ്പിക്കുന്നു.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 3 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 3 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 4 weeks ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More