വി.എസ്‌ ശിവകുമാറിന്‍റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

തിരുവനന്തപുരം: മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്‌ ശിവകുമാറിന്‍റെയും ബിനാമികളായി വിജിലന്‍സ് പ്രതി ചേര്‍ത്തിട്ടുള്ള മറ്റ് മൂന്നുപേരുടെയും വീടുകളില്‍ റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചതിനു തൊട്ടു പിന്നാലെയാണ് വിജിലന്‍സ് റെയ്ഡ്. 

ശിവകുമാറിന്‍റെ ബിനാമികളെന്ന പേരില്‍ പ്രതി ചേര്‍ക്കപ്പെട്ട ബന്ധുവും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുമായിരുന്ന എം. രാജേന്ദ്രന്‍, ഷൈജു ഹരന്‍, എന്‍.എസ്‌. ഹരികുമാര്‍ എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. മന്ത്രിയായിരിക്കെ വി.എസ്‌.ശിവകുമാറിന്‍റെ ഡ്രൈവറായിരുന്ന  ഷൈജു ഹരന്‍, എം. രാജേന്ദ്രന്‍,  എന്‍.എസ്‌. ഹരികുമാര്‍ എന്നിവരെ ബിനാമികളാക്കി ശിവകുമാര്‍  അനധികൃതമായി സ്വത്ത് വകകള്‍ വാങ്ങിക്കൂട്ടി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വിജിലന്‍സ് കേസെടുത്തത്. ഇതുസംബന്ധിച്ച് എഫ്ഐആര്‍  തയാറാക്കി തിരുവനതപുരം വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കേസന്വേഷണം ഊര്ജിതമാക്കുന്നതിന്‍റെ ഭാഗമായാണ്, വിജിലന്‍സ് നടപടികള്‍ക്ക് വേഗം കൂട്ടിയത്.

കഴിഞ്ഞ നാലുവര്‍ഷമായി രഹസ്യമായി  നടത്തിയ  അന്വേഷണത്തില്‍ ശിവകുമാറിനെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് വിജിലന്‍സ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെയാണ് വിജിലന്‍സിനു മുന്നിലെ തടസ്സങ്ങള്‍ നീങ്ങിയത്.

അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഏത്  അന്വേഷണത്തെ നേരിടാനും താന്‍ ഒരുക്കമാണെന്നും വി.എസ്‌.ശിവകുമാര്‍ മാധ്യമ ങ്ങളോട് പ്രതികരിച്ചു.


Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More