വാളാട് ക്ലസ്റ്റർ കൊവിഡ് മുക്തം; വയനാടിന് ആശ്വാസം

വയനാട് ജില്ലയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത വാളാട്  ക്ലസ്റ്റർ പൂർണമായും രോഗമുക്തമായി. വാളാട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെയും ഗ്രാമപഞ്ചായത്തിന്റെയും പോലീസിന്റെയും ആശ, അംഗൻവാടി പ്രവർത്തകരുടെയും ദ്രുതകർമ്മ സേന പ്രവർത്തകരുടേയും സംയുക്തമായ പ്രവർത്തന ഫലമായാണ് ഈ ലക്ഷ്യം കൈവരിച്ചത്.  കണ്ടൈന്‍‌മെന്‍റുകളായും, മൈക്രോ കണ്ടൈന്‍‌മെന്‍റുകളായും തിരിച്ച് നിയന്ത്രണം ശക്തമാക്കിയാണ് വാളാട് കൊവിഡിനെ തുരത്തിയത്.

രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളിൽ നിന്നും നല്ല സഹകരണം ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ. ആർ. രേണുക പറഞ്ഞു. രോഗപ്പകർച്ച തടയുന്നതിന് ജില്ലയിലെ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ പുറത്തിറങ്ങാവൂ എന്നും  ഡിഎംഒ അഭ്യർത്ഥിച്ചു.

60 വയസ്സിന് മുകളിൽ പ്രായമായവർ, ഏതെങ്കിലും രോഗത്തിന് ചികിത്സയിൽ ഉള്ളവർ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.  അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി പുറത്തിറങ്ങുന്നവർ മറ്റുള്ളവരിൽ നിന്നും രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണം, കൈകൾ ഇടയ്ക്കിടെ സോപ്പ് / സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം, മാസ്ക്  വായും മൂക്കും മറയത്തക്ക വിധത്തിൽ ധരിക്കണം. നിലവിലെ സാഹചര്യത്തിൽ രോഗം ആരിൽനിന്നും പകരാം  അതുകൊണ്ട് അത്യാവശ്യമല്ലാത്ത യാത്രകൾ  ഒഴിവാക്കേണ്ടതാണ്.

Contact the author

Local Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More