ചൈനീസ് സാറ്റലൈറ്റ് ലോഞ്ചറിന്റെ വിക്ഷേപണം പരാജയം

ചൈനയുടെ സാറ്റലൈറ്റ് ലോഞ്ചര്‍ വിക്ഷേപണം പരാജയം. ഒപ്റ്റിക്കൽ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ ജിലിൻ -1 ഗാവോഫെൻ 02 സിയാണ് ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതിൽ പരാജയപ്പെട്ടത്. അസ്വാഭാവികമായ പ്രവര്‍ത്തനമാണ് വിക്ഷേപണം പരാജയപ്പെടാന്‍ കാരണമെന്നും ദൗത്യം പരാജയപ്പെടാനുള്ള വ്യക്തമായ കാരണങ്ങള്‍ കണ്ടെത്താനായി അന്വേഷണം നടത്തുമെന്നും ജിയുക്വാൻ വിക്ഷേപണ കേന്ദ്രം അറിയിച്ചു.

ജിയുക്വാൻ സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നും  കുയിസൗ -1 എ കാരിയർ റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 2020ല്‍ ചൈന നടത്തിയ 26 വിക്ഷേപണങ്ങളില്‍ നാലാമത്തെ ദൗത്യമാണ് പരാജയപ്പെടുന്നതെന്നാണ് അന്തര്‍ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ലോക്ക് ഡൗണ്‍ കാരണം ഈ വര്‍ഷം ആദ്യം നടക്കാനിരുന്ന കുവായ്ഷു 11 റോക്കിന്റെ വിക്ഷേപണവും നടന്നിരുന്നില്ല. 

Contact the author

Tech Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 2 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More