ഡൽഹി കലാപം: യുഎപിഎ ചുമത്തി ഉമർഖാലിദിനെ അറസ്റ്റ് ചെയ്തു

ഡൽഹി കലാപക്കേസിൽ ജെഎൻയു മുൻ വിദ്യാർത്ഥി ഉമർ  ഖാലിദിനെ അറസ്റ്റ് ചെയ്തു. കലാപത്തിന് ആഹ്വാനം ചെയ്തെന്ന് കുറ്റം ചുമത്തി യുഎപിഎ പ്രകാരമാണ് ഡൽഹി പൊലീസ് ഖാലിദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 53 പേർ കൊല്ലപ്പെടുകുയും 400 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത കലാപത്തിലെ മുഖ്യ​ഗൂഡാലോചകനാണ് ഖാലിദെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ആംആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനുമായി ചേർന്ന് ഖാലിദ് കലാപത്തിന് പദ്ധതി തയ്യാറാക്കിയെന്നും പൊലീസ് ആരോപിച്ചു. കലാപത്തിൽ ഖാലിദിന്റെ പങ്ക് താഹിർ ഹുസൈൻ ചോദ്യം ചെയ്യലിൽ  വെളിപ്പെടുത്തിയെന്നും പൊലീസ് അവകാശപ്പെട്ടു.

ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് ഖാലിദിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. തുടർന്ന് രാത്രി 11 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഖാലിദിനെ അറസ്റ്റ് ചെയ്ത വിവരം ഖാലിദിന്റെ പിതാവ് ഇല്ല്യാസ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് തവണ ഖാലിദിനെ ഡൽഹി പൊലീസിന്റെ പ്രത്യേക വിഭാ​ഗം ചോദ്യം ചെയ്തിരുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ ഷഹീൻ ബാ​ഗിൽ പ്രസം​ഗിച്ചതിന്റെ പേരിലായിരുന്നു ചോദ്യം ചെയ്യൽ.

2016ൽ ജെഎൻയു ക്യാമ്പസിൽ  മുദ്രാവാക്യം മുഴക്കിയെന്നതിന്റെ പേരിൽ ഉമർഖാലിദിനെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

കാളി മാംസാഹാരം കഴിക്കുന്ന, മദ്യ വസ്തുകള്‍ ഉപയോഗിക്കുന്ന ദേവതയാണ് - മഹുവ മൊയ്ത്ര

More
More
Web Desk 21 hours ago
National

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള മാംസം പൊതിഞ്ഞു; യുപിയില്‍ വ്യാപാരി അറസ്റ്റില്‍

More
More
National Desk 23 hours ago
National

'സിഗരറ്റ് വലിക്കുന്ന കാളി'; ലീന മണിമേഖലക്കെതിരെ കേസ് എടുത്ത് യു പി പൊലീസ്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിനുനേരേ കറുത്ത ബലൂണുകള്‍ പറത്തിയ സംഭവം; 3 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

More
More
National Desk 1 day ago
National

കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഒന്നിച്ചു മത്സരിക്കും

More
More
Web Desk 1 day ago
National

മഹാരാഷ്ട്രയില്‍ അജിത് പവാര്‍ പ്രതിപക്ഷ നേതാവ്

More
More