പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി ലോകാരോഗ്യ സംഘടന. 24 മണിക്കൂറിനുള്ളില്‍ 307,930 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,500 ലധികം പേര്‍ക്ക് കൂടെ ജീവന് നഷ്ടമായി. ആകെ മരണസംഖ്യ 917,417 ആയി.
ഇന്ത്യ, യുഎസ്, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകമെമ്പാടും 28 ദശലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതില്‍ പകുതിയും അമേരിക്കയിലാണ്. സെപ്റ്റംബര്‍ 6 ന് റ്പ്പോര്‍ട്ട് ചെയ്ത 306,857 കേസുകള്‍ ആയിരുന്നു മുമ്പത്തെ ഏകദിന റെക്കോര്‍ഡ്. ഡബ്യൂ എച്ച് ഒയുടെ കണക്കനുസരിച്ച് ഞായറാഴ്ച ഇന്ത്യയില്‍ 94,372 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ യുഎസില്‍ 45,523 ഉം ബ്രസീലില്‍ 43,718 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. യുഎസിലും ഇന്ത്യയിലും ആയിരത്തിലധികവും, ബ്രസീലില്‍ 874 പേരുമാണ് കൊവിഡ് -19 സംബന്ധമായ അസുഖം മൂലം മരിച്ചത്.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. ഓഗസ്റ്റില്‍ ഏകദേശം 20 ദശലക്ഷം കോവിഡ് -19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്, ഇത് പകര്‍ച്ചവ്യാധി ആരംഭിച്ചതിനുശേഷം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ കണക്കാണ്.