മമ്മൂട്ടി മുഖ്യമന്ത്രി; വണ്ണിന്‍റെ ടീസര്‍ പുറത്തിറങ്ങി

Entertainment Desk 4 years ago

മമ്മുട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രമാണ് 'വണ്‍'. ജനാധിപത്യത്തെ കുറിച്ചും ജനങ്ങളോട് ജനപ്രതിനിധികള്‍ പുലര്‍ത്തേണ്ട സമീപനത്തെ കുറിച്ചുമെല്ലാം ഹീറോയിസം ചോര്‍ന്നു പോകാതെ വാചാലമാകുന്ന മമ്മൂട്ടി സിനിമ. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയ്ക്കാണ്  മമ്മുട്ടി  ഈ ചിത്രത്തിലൂടെ ജീവന്‍ നല്‍കുന്നത്. ''ജനങ്ങളെ ഭരിക്കാനല്ല സര്‍, ജനങ്ങള്‍ക്ക്‌ വേണ്ടി ഭരിക്കാനൂള്ളതാവണം ജനാധിപത്യ സര്‍ക്കാര്‍''- ടീസറില്‍ പുറത്തുവിട്ട ചിത്രത്തിലെ പഞ്ച് ഡയലോഗ് ആണിത്.

തിരുവനന്തപുരത്താണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സിനു വേണ്ടി സന്തോഷ്‌ വിശ്വനാഥന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്യാമറ ആര്‍. വൈദി സോമസുന്ദരം. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ഗോപി സുന്ദറാണ്.

ജോജു ജോര്‍ജ്,  മുരളി ഗോപി, ഗായത്രി അരുണ്‍, സുദേവ് നായര്‍, തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടന്‍ കൃഷണകുമാറിന്‍റെ മകളും അഹാന കൃഷണകുമാറിന്‍റെ  സഹോദരിയുമായ ഇഷാനി കൃഷണ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.    

Contact the author

Entertainment Desk

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Entertainment Desk 1 year ago
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Entertainment Desk 1 year ago
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Entertainment Desk 1 year ago
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More