കൊവിഡ്‌ വ്യാപനം; മുംബൈയെ പിന്നിലാക്കി ബാംഗ്ലൂര്‍

രാജ്യത്തെ ഏറ്റവും കൂടുതൽ രോഗികളുള്ള മൂന്നാമത്തെ നഗരമായി മാറി ബാംഗ്ലൂര്‍. ജൂൺ അവസാനം വരെ ഏറ്റവും കുറവ് കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തിരുന്ന നഗരമായിരുന്നു ബാംഗ്ലൂര്‍. കഴിഞ്ഞ ദിവസം നടത്തിയ കണക്കെടുപ്പിൽ ബാംഗ്ലൂർ നഗരത്തിലെ രോഗബാധിതരുടെ എണ്ണം  മുംബൈയിലുള്ളതിനെക്കാൾ വളരെ കൂടുതലാണെന്ന് കണ്ടെത്തി. 

ജൂലൈ മുതലാണ് കർണാടകയിൽ കൊവിഡ് വലിയ തോതിൽ പടരാൻ  തുടങ്ങിയത്. ജൂൺ അവസാനം വെറും 4,500 കേസുകൾ മാത്രം റിപ്പോർട്ട്‌ ചെയ്തിരുന്ന ബാംഗ്ലൂരിൽ ഇപ്പോൾ ഒന്നര ലക്ഷത്തിലധികം കൊവിഡ് ബാധിതരുണ്ട്. അതായത്, കർണാടകയിലെ 4.59 ലക്ഷം കേസുകളിൽ 40 ശതമാനവും ഈ നഗരത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിനം മൂവായിരത്തിഞ്ഞൂറോളം കേസുകളാണ് നഗരത്തിൽ  റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

മുംബൈയിൽ ദിനംപ്രതി 2,371 കേസുകളുടെ വർധനവാണ് കഴിഞ്ഞയാഴ്ച റെക്കോർഡ് ചെയ്തത്. ഗണേശോത്സവത്തിലുണ്ടായ  വലിയതോതിലുള്ള ജനങ്ങളുടെ  ഇടപെടലും, ലോക്ക്ഡൗൺ  നിയന്ത്രണങ്ങൾ പാലിക്കാത്തതും കേസുകളുടെ വർധനവിന് കാരണമായിട്ടുണ്ടെന്ന് മുംബൈ മുൻസിപ്പൽ ഉദ്യോഗസ്ഥർ അറിയിച്ചു. പൂനെ, ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ എന്നീ സിറ്റികളിലാണ് യഥാക്രമം ഏറ്റവും കൂടുതല്‍ കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌  ചെയ്യപ്പെടുന്നത്.

Contact the author

National Desk

Recent Posts

Web Desk 8 hours ago
National

'ഷാറൂഖ് ഖാന്‍ മാന്യനാണ്'; പിന്തുണച്ച് നടി സ്വരാ ഭാസ്‌കര്‍

More
More
National Desk 8 hours ago
National

അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ച വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

More
More
National Desk 9 hours ago
National

കര്‍ഷക പ്രതിഷേധം; അനിശ്ചിത കാലത്തേക്ക് ദേശീയപാതകള്‍ അടച്ചിടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

More
More
National Desk 11 hours ago
National

ഷാറൂഖ് ഖാന്റെ വീട്ടില്‍ എന്‍ സി ബി റെയ്ഡ്‌

More
More
National Desk 11 hours ago
National

ശശി തരൂരിന്റെ മകന് അന്താരാഷ്ട്ര മാധ്യമ പുരസ്‌കാരം

More
More
National Desk 12 hours ago
National

അമരീന്ദര്‍ സിംഗ് പോയാല്‍ കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല - ഹരീഷ് റാവത്ത്

More
More