സ്വര്‍ണ്ണ വില റെക്കോഡും ഭേദിച്ച് മുന്നോട്ട്

കൊച്ചി: ഇന്നലെ ഒറ്റ ദിവസം കൊണ്ട് പവന്‍ സ്വര്‍ണ്ണത്തിനുമേല്‍ 280 രൂപ വര്‍ദ്ധിച്ചത് കണ്ടുള്ള ഞെട്ടല്‍ മാറുന്നതിനു മുന്‍പാണ് ഇന്ന് ഒറ്റയടിക്ക് 200 രൂപ ഉയര്‍ന്നത്. ഇതോടെ വെറും രണ്ടു ദിവസം കൊണ്ട് പവനുമേല്‍ വര്‍ദ്ധിച്ചത് 480 രൂപയാണ്. ഇന്ന് പവന്‍ സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയ വില 30880 (മുപ്പതിനായിരത്തി എണ്ണൂറ്റി എണ്‍പത്) രൂപയാണ്. 

കഴിഞ്ഞ ഒന്നര മാസം കൊണ്ട് 1700 രൂപയിലധികമാണ് പവനുമേല്‍ വര്‍ധനവുണ്ടായത്. അന്തര്‍ ദേശീയ വിപണിയിലും സ്വര്‍ണ്ണ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട് . എന്നാല്‍ ആഭ്യന്തര വിപണിയില്‍ ഇന്ത്യയിലെ മറ്റു നഗരങ്ങളെക്കാള്‍ താഴ്ന്ന വിലയാണ് കൊച്ചിയില്‍ രേഖപ്പെടുത്തിയത്. മുംബൈ, ഡല്‍ഹി തുടങ്ങി രാജ്യത്തെ പ്രധാന വിപണികളിലെല്ലാം ഇന്നത്തെ പവന്‍ വില 31000-രൂപക്ക് മുകളിലാണ് .

കൊറോണയും അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക ഞെരുക്കവുമാണ് വില കുത്തനെ ഉയരാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. വരും ദിവസങ്ങളിലും വിലയില്‍ താഴ്ച പ്രതീക്ഷിക്കാന്‍ യാതൊരു കാരണവും കാണുന്നില്ലെന്ന് സ്വര്‍ണ്ണ വ്യാപാര സംഘടനകള്‍ വിലയിരുത്തുന്നു.

ആഗോള സാമ്പത്തിക രംഗത്തുള്ള  അനിശ്ചിതത്വവും, ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ വ്യാപാര വിനിമയ വിഹിതം  കുറഞ്ഞതും വിപണിയെ ബാധിച്ചിട്ടുണ്ട്. മറ്റു മേഖലകളിലെ അനിശ്ചിതത്വമാണ് സ്വര്‍ണ്ണത്തില്‍ കൂടുതലായി നിക്ഷേപിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. സ്വര്‍ണ്ണ വില വര്‍ധിക്കാന്‍ ഈ മേഖലയിലെ നിക്ഷേപം എക്കാലത്തും ഒരു പ്രധാന ഘടകമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഗോള വിപണിയില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ ആഭ്യന്തര വില ഉയരുന്നതില്‍ രൂപയുടെ വിനിമയ നിരക്കിലെ ഇടിവും പ്രധാന കാരണമാണെന്ന് സാമ്പത്തിക  വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.   

 

     

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 1 day ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 2 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More
Web Desk 4 days ago
Keralam

കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിക്കാന്‍ നോക്കുമ്പോള്‍ സിപിഎം കയ്യും കാലുമിട്ട് അടിക്കുകയാണ്- പി കെ കുഞ്ഞാലിക്കുട്ടി

More
More