സുശാന്ത് സിംഗ് രാജ്പുത് മരണം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നാർകോട്ടിക്സ് കണ്ട്രോൾ  ബ്യൂറോ (എൻ‌സി‌ബി) രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. കേസില്‍ രാജ്പുത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി ഉൾപ്പെടെ 16 പേരെ അന്വേഷണ ഏജൻസി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

റിയ ചക്രവർത്തിയുടെ സഹോദരൻ ഷോയിക് ചക്രവർത്തിയുടെ സുഹൃത്തായ സൂര്യദീപ് മൽഹോത്രയെ എൻ‌സി‌ബി മുംബൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടാതെ, ക്രിസ് കോസ്റ്റ എന്നയാളെയും ശനിയാഴ്ച ഗോവയിൽ വെച്ച് എൻസിബി കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാളെ  മുംബൈയിലെത്തിച്ച് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഇതോടെ, രാജ്പുത്തിന്റെ മരണത്തോടനുബന്ധിച്ച്  മയക്കുമരുന്ന് വിഷയത്തിൽ  എൻ‌സി‌ബി അറസ്റ്റ് ചെയ്തവരുടെ എണ്ണം 18 ആയി. മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന എൻ‌സി‌ബിയുടെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നടി റിയ ചക്രബർത്തി, സഹോദരൻ ഷോയിക് ചക്രബർത്തി, സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻ‌ഡ, വീട്ടുജോലിക്കാരി ദിപേഷ് സാവന്ത് തുടങ്ങിയവരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ ബാന്ദ്ര പ്രദേശത്തെ അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More