യോഷിഹിഡെ സുഗ ജപ്പാന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു

ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി യോഷിഹിഡെ സുഗ അധികാരമേറ്റു. അനാരോഗ്യത്തെ തുടര്‍ന്ന് ഷിന്‍സോ ആബെ രാജിവച്ചതിനെ തുടര്‍ന്നാണ് ചീഫ് ക്യാബിനറ്റ് സെക്രട്ടറിയായ സുഗ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. 71 വയസ്സുകാരനായ സുഗക്ക്  416 അംഗ പാര്‍ലമെന്റില്‍ 314 പേരുടെ പിന്തുണ ലഭിച്ചു. 

നേരത്തെ ആബെ സര്‍ക്കാരില്‍  മന്ത്രിമാരായിരുന്നവരെ തന്നെ ഉള്‍പ്പെടുത്തി യോഷിഹിഡെ മന്ത്രി സഭ പുന സംഘടിപ്പിക്കുമെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് വ്യാപനം തടയുക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് സുഗ പറഞ്ഞു, ആബെയുടെ പ്രഖ്യാപിത നയങ്ങള്‍ തന്നെ പിന്തുടരുമെന്നും അദ്ദേഹം  വ്യക്തമാക്കി. ദീര്‍ഘകാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ആബെ ഓഗസ്റ്റ് 28 നായിരുന്നു പ്രധാനമന്ത്രിപദത്തില്‍ നിന്ന് ഒഴിഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
International

ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; ജാക്ക് ഡോര്‍സിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ്

More
More
International

സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റം; ബില്ല് പാസാക്കി ഉഗാണ്ട

More
More
International 4 days ago
International

ഖത്തറില്‍ ആള്‍താമസമുള്ള കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

More
More
International

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള വനിത പോപ്‌ ഗായിക സലീന ഗോമസ്

More
More
International

പുടിനെതിരായ അറസ്റ്റ് വാറണ്ടിനെ പരിഹസിച്ച് റഷ്യ

More
More
International

വീണ്ടും നിയമം തെറ്റിച്ച് ഋഷി സുനക്; വളര്‍ത്ത് നായയുമായി പാര്‍ക്കില്‍

More
More