കെടി ജലീലിനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നു

മന്ത്രി കെടി ജലീലിനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഐഎ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. രാവിലെ 6 നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. സ്റ്റേറ്റ് കാർ ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലാണ് മന്ത്രി എൻഐഎ ഓഫീസിൽ എത്തിയത്. തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. കേസിലെ പ്രതികളുമായുള്ള ബന്ധവും, ഖുറാൻ വിതരണത്തിന് നൽകിയതുമായ വിഷയങ്ങൾ സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ തീയതിയും സമയവും വ്യക്തമായിരുന്നില്ല. മന്ത്രിയെ ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിൽ കൊച്ചിയിൽ എൻഐഎ ഓഫീസിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓഫീസിലേക്ക് പോകുന്ന റോഡും ഇടവഴികളും പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചു. ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് ഉണ്ടാകുമെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടിനെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്.

നേരത്തെ മന്ത്രിയെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടർന്നാണ് കഴിഞ്ഞയാഴ്ച ചോദ്യം ചെയ്തത്. 3 മണിക്കൂർ നേരമാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ ഇഡി ലഭിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസം എൻഐഎ ശേഖരിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 3 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 3 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 3 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 3 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 3 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More