കൊവിഡ്‌ വാക്സിന്‍ അടുത്ത വര്‍ഷം ആരംഭത്തോടെ ലഭിച്ചേക്കും: ഹര്‍ഷ് വര്‍ധന്‍

അടുത്ത വർഷം ആരംഭത്തോടെ കൊവിഡ് വാക്‌സിൻ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പ്രത്യാശ പ്രകടിപ്പിച്ചു. മറ്റുരാജ്യങ്ങളെപ്പോലെ ഇന്ത്യയും വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രാജ്യത്തെ ആരോഗ്യവിദഗ്ദ്ധരുടെ നേതൃത്വത്തില്‍   വാക്‌സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുന്നുണ്ട്. അതുകൊണ്ട്, അടുത്ത വര്ഷം ജനുവരിയോടെ തന്നെ  ഇന്ത്യയിൽ വാക്സിൻ ലഭ്യമാകുമെന്നാണ്  പ്രതീക്ഷ- അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.

അതേസമയം, അടുത്ത വര്‍ഷം പകുതിയോടെ മാത്രമേ കൊവിഡ് വാക്സിന്‍ പുറത്തിറക്കാനാകു എന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്.  ഇന്ത്യയില്‍ പ്രധാനമായും മൂന്നാം ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്ന ഓക്സ്ഫോര്‍ഡിന്റെ വാക്സിന്‍ ബ്രിട്ടണിലെ രോഗികളില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാകിയതിനെത്തുടര്‍ന്ന് പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. റഷ്യയുടെ കൊവിഡ്‌ വാക്സിനും സമാനമായ പ്രശ്നമുണ്ടെന്ന വാര്‍ത്ത‍ പുറത്തുവന്നത് ഇന്നലെയാണ്. ഈ സാഹചര്യത്തില്‍ ഈ വര്‍ഷം തീരാന്‍ വെറും മൂന്ന് മാസം മാത്രം ബാക്കിനില്‍ക്കെ അടുത്ത വര്‍ഷം ആദ്യം വാക്സിന്‍ എങ്ങനെ ലഭ്യമാകും എന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More