ക്യാമറയിലൂടെ ഉപയോക്തക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നു, ഫേസ്ബുക്കിനെതിരെ കേസ്

 ഇന്‍സ്റ്റാഗ്രാം ഉപയോക്തക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറിയെന്നാരോപിച്ച്  ഫേസ്ബുക്കിനെതിരെ വീണ്ടും കേസ്. മൊബൈല്‍ ഫോണിലെ ക്യാമറ ഉപയോഗിക്കാതിരുന്നാല്‍ പോലും ഇന്‍സ്റ്റഗ്രാമിന് ദൃശ്യങ്ങള്‍ പകര്‍ത്താനാവുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത്തരത്തില്‍ നഗ്നമായ സ്വകാര്യത ലംഘനങ്ങള്‍ നടത്തുന്നത് വഴി, ഉപയോക്തക്കാളുടെ വിലപ്പെട്ട വിവരങ്ങളാണ് കമ്പനി ശേഖരിക്കുന്നത്.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഫേസ്ബുക്ക് ഇതുവരെ തയ്യാറായിട്ടില്ല. ഫേസ് റെഗഗനീഷന്‍ ടെക്‌നോളജി ദുരുപയോഗം ചെയ്ത് കൊണ്ട് ഒരു കോടി ഇന്‍സ്റ്റഗ്രം ഉപയോക്തക്കാളുടെ ബയോമെട്രിക് വിവരങ്ങള്‍ ഫേസ്ബുക്ക് ശേഖരിക്കുന്നുവെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. 

ഫേസ്ബുക്ക് ഇത്തരത്തില്‍ ക്യാമറ ദുരുപയോഗം ചെയ്യുന്നത്  മനപൂര്‍വമാണെന്നും ഉപയോക്തകളുടെ വിലപ്പെട്ട സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ലക്ഷ്യമെന്നും ഒരു ഉപയോക്താവ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയില്‍ വ്യാഴാഴ്ച സമര്‍പ്പിച്ച പരാതിയില്‍ വാദിക്കുന്നു. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനാണ് ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പും ഫേസ്ബുക്കും.

Contact the author

Tech Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More