കൊച്ചിയില്‍ നിന്നടക്കം 9 അല്‍ഖാഇദ ഭീകരര്‍ പിടിയില്‍

പശ്ചിമ ബംഗാളിലും കേരളത്തിലുമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ 9 അല്‍ഖാഇദ ഭീകരര്‍ പിടിയിലായതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായത്. ഭീകരര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടതായി സൂചനയുണ്ട്. ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 ഇടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് 9 പേര്‍ പിടിയിലായത്.

കേരളത്തില്‍ പിടിയിലായവര്‍ പെരുമ്പാവൂരിൽ താമസിച്ചു വരികയായിരുന്നു എന്നാണ് വിവരം. ഇന്ന് പുലർച്ചെ നടന്ന റെയ്ഡിലാണ് മൂന്നംഗ സംഘം പിടിയിലായത്. മൂന്ന് പേരും ബംഗാൾ സ്വദേശികളാണെന്നാണ് സൂചന. നിർമാണ തൊഴിലാളികളെന്ന പേരിലാണ് സംഘം എത്തിയത്. ഇവരിൽ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തതായി സംശയമുണ്ട്.

പശ്ചിമബംഗാളിൽ നിന്ന് ആറുപേരാണ് പിടിയിലായത്. ഇവരിൽ നിന്ന് അപകടകരമായ വസ്തുക്കൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ജിഹാദി ലേഖനങ്ങൾ, ആയുധങ്ങൾ, വെടിക്കോപ്പുകൾ, മറ്റ് രേഖകൾ എന്നിവ കണ്ടെത്തിയതായി എൻഐഎ പറയുന്നു. 

Contact the author

National Desk

Recent Posts

National Desk 9 hours ago
National

പരിശീലന കേന്ദ്രങ്ങളില്‍ വെച്ച് ബ്രിജ് ഭൂഷന്‍ ലൈംഗീകാതിക്രമം നടത്തി; എഫ് ഐ ആറിലെ വിവരങ്ങള്‍ പുറത്ത്

More
More
National Desk 10 hours ago
National

ബ്രിജ് ഭൂഷണെതിരെ പ്രധാനമന്ത്രി നടപടി എടുക്കാത്തത് എന്തുകൊണ്ട്? - പ്രിയങ്ക ഗാന്ധി

More
More
National Desk 12 hours ago
National

'വിശക്കുമ്പോള്‍ നാട്ടിലേക്കിറങ്ങേണ്ട'; അരിക്കൊമ്പന് കഴിക്കാന്‍ അരിയും ശര്‍ക്കരയും പഴക്കുലയും കാട്ടിലെത്തിച്ച് തമിഴ്‌നാട്

More
More
National Desk 13 hours ago
National

ഗുജറാത്തിൽ നല്ല വസ്ത്രം ധരിച്ച്, സൺ ഗ്ലാസ് വെച്ച് നടന്നതിന് ദളിത് യുവാവിന് മർദ്ദനം

More
More
National Desk 15 hours ago
National

ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കും;കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച്ചവെക്കും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

17 സ്ത്രീകള്‍ പീഡന പരാതി നല്‍കിയിട്ടും വൈരമുത്തുവിനെതിരെ നടപടിയെടുക്കാത്തതിന് കാരണം രാഷ്ട്രീയ സ്വാധീനം- ഗായിക ചിന്മയി ശ്രീപദ

More
More