യുഎസ്-തായ്‌വാൻ ബന്ധം; സ്വരം കടുപ്പിച്ച് ചൈന

അമേരിക്കയും തായ്‌വാനും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുന്നതിൽ പ്രകോപനപരമായി പ്രതികരിച്ച് ചൈന. യു എസ് നയതന്ത്ര  പ്രതിനിധി കഴിഞ്ഞ ദിവസം തായ്‌വാൻ സന്ദർശിച്ചു. പിന്നാലെ തായ്‌വാൻ കടലിടുക്കിൽ ചൈന സൈനികാഭ്യാസം നടത്തി. 

ചൈനക്ക് കീഴിലുള്ള സ്വയംഭരണ പ്രദേശമാണ് തായ്‌വാൻ. എന്നാൽ തങ്ങൾ ഒരു സ്വതന്ത്ര രാജ്യമാണെന്നാണ് തായ്‌വാൻ അവകാശപ്പെടുന്നത്. തായ്‌വാനിലെ സമാധാനം തകർക്കാനാണ് അമേരിക്കൻ പ്രതിനിധിയുടെ സന്ദർശനമെന്നും അതിനെ ശക്തമായി നേരിടുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ചൈന ശക്തിപ്രകടനം നടത്തിയത്.കാലങ്ങൾക്കിടെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ദ്വീപ് സന്ദർശിച്ച ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനാണ് കീത്ത് ക്രാച്ച്. യുഎസും തായ്‌വാനും തമ്മിൽ കൂട്ടുകെട്ടുണ്ടാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം എന്ന് ചൈനയുടെ പ്രതിരോധ മന്ത്രാലയ വക്താവ് റെൻ ഗുവാങ് ആരോപിച്ചു. 

 കഴിഞ്ഞ ആഴ്ച ചൈനയുടെ പോര്‍വിമാനങ്ങള്‍ മൂന്നിലധികം തവണ തായ്‌വാന്റെ നിയന്ത്രണത്തിലുള്ള വ്യോമ ഗതാഗത മേഖലയിലെക്ക് അതിക്രമിച്ചുകയറിയെന്ന് തായ്‌വാന്‍ ആരോപിച്ചിരുന്നു. ഇതിന് മുന്പ് ജൂണ്‍ മാസത്തിലും സമാനമായ ലംഘനങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇന്ത്യ അടക്കം 14 രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ചൈന. തായ്‌വാന്‍, വിയട്നാം, ജപ്പാന്‍ ഹോങ്ങ് കോങ്ങ്, ഇന്ത്യ തുടങ്ങി മിക്ക രാജ്യങ്ങളുമായും ചൈന  അതിര്‍ത്തി തര്‍ക്കത്തിലാണ്.

Contact the author

International Desk

Recent Posts

International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More