കര്‍ഷകര്‍ ആത്മഹത്യയിലേക്ക്; വിള കോര്‍പ്പറേറ്റുകള്‍ക്ക് - കെ.ടി.കുഞ്ഞിക്കണ്ണന്‍

കേന്ദ്ര സർക്കാറിൻ്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ പഞ്ചാബിലും ഹരിയാനയിലുമെല്ലാം കർഷക പ്രക്ഷോഭം ആഞ്ഞടിക്കുകയാണ്.എംഎസ്പി ( മിനിമം സപ്പോർട്ട് പ്രൈസ് ) പ്രകാരം കൃഷിക്കാർക്ക് ലഭിച്ചിരുന്ന പരിമിതമായ സംരക്ഷണം പോലും എടുത്ത് കളഞ്ഞ നീക്കമാണ് പഞ്ചാബിലും ഹരിയാനയിലുമെല്ലാം കർഷക പ്രക്ഷോഭങ്ങൾക്ക് തീ കൊളുത്തിയത്. പ്രശ്നം കേന്ദ്ര ഭരണമുന്നണിയ്ക്കകത്തു തന്നെ പൊട്ടിത്തെറി സൃഷ്ടിച്ചിരിക്കുകയാണ്.

എൻഡിഎ ഘടകകക്ഷിയായ ശിരോമണി അകാലിദൾ സർക്കാറിൻ്റെ കർഷക വിരുദ്ധ നിയമനിർമ്മാണത്തെ ശക്തമായി എതിർക്കുകയാണ്. കർഷകദ്രോഹ നിയമനിർമ്മാണങ്ങൾക്ക് കൂട്ടുനില്ക്കാനാവില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മോഡി മന്ത്രിസഭയിലെ ശിരോമണി അകാലിദൾ പ്രതിനിധി ഹർസിമ്രത്ത് കൗൾ രാജിവെച്ചിരിക്കുന്നത്. പഞ്ചാബിലെ കർഷകസമരങ്ങളുടെ സമ്മർദമാണ് അവർക്ക് രാജിവെക്കേണ്ട സാഹചര്യം സൃഷ്ടിച്ചത്. കാർഷിക മേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നതിനെതിരെയും വിപണിയുടെ ലാഭക്കൊതിയില്‍ നിന്നും കർഷകർക്ക് നൽകിവന്നിരുന്ന സംരക്ഷണനിയമങ്ങൾ എടുത്തുകളയുന്നതിനെതിരെയുമാണ് പഞ്ചാബിൽ സമരങ്ങൾ അലയടിക്കുന്നത്. 

നിയോലിബറൽ നയങ്ങൾ ഇന്ത്യയുടെ കാർഷിക മേഖലയെ മരുഭൂവൽക്കരിക്കുകയാണ്. വിത്ത്, വളം, ജലസേചനത്തിനുള്ള വൈദ്യുതി എന്നിവക്കുള്ള സബ്സിഡികൾ എടുത്തുകളഞ്ഞതും ഉദാരവൽക്കരണ നയങ്ങളിലൂടെ വിളകളെ വിലത്തകർച്ചയിലേക്ക് എടുത്തെറിഞ്ഞതുമാണ് കര്‍ഷകരെ ആത്മഹത്യയിലേക്കും കൃഷി ഉപേക്ഷിച്ചു പോകുന്നതിലേക്കുമെത്തിച്ചത്. 

യു പി എ സർക്കാറിൻ്റെ കാലത്ത് നിയോഗിച്ച ഡോ.സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്ന് പ്രകടനപത്രികയിൽ ഉറപ്പ് നൽകിയാണ് 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നത്. കാർഷികോല്പന്നങ്ങൾക്ക് ഉല്പാദനചെലവിൻ്റെ  50% കൂട്ടി താങ്ങുവില ഏർപ്പെടുത്തുമെന്നായിരുന്നല്ലോ എൻഡിഎ ഈ രാജ്യത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം. 

രണ്ടു് ടേമുകളിലായി 6 വർഷം അധികാരം കയ്യാളിയ മോദിസര്‍ക്കാര്‍ കർഷകർക്ക് തങ്ങൾ നൽകിയ വാഗ്ദാനം നടപ്പാക്കാൻ തയ്യാറില്ല. മറ്റു വഴികളില്ലാതെ ഇപ്പോഴും കാര്‍ഷിക രംഗത്തുതന്നെ തുടരുന്ന കർഷകർക്ക് സര്‍ക്കാരിന്റെ പുതിയ നീക്കം താങ്ങാനാവില്ല. പരിമിതമായ വിപണി സംരക്ഷണ സംവിധാനങ്ങളെയും കൂടി എടുത്തുകളയുന്ന നിയമ നിർമ്മാണമാണിപ്പോള്‍ നടത്തിയിരിക്കുന്നത്. കൊവിഡ് സാഹചര്യത്തെ അവസരമാക്കി മോദി സർക്കാർ തുടരുന്ന കോർപ്പറേറ്റ് അനുകൂല നടപടികളുടെയും നിയമനിർമാണങ്ങളുടെയും തുടർച്ച തന്നെയാണ് പുതിയ കാർഷിക നിയമനിർമാണങ്ങളും.

ഉത്തേജക പാക്കേജിൻ്റെ പേരിലാണ് അവശ്യ ചരക്ക് നിയമവുമായി ബന്ധപ്പെട്ട  ഓർഡിനൻസ് കേന്ദ്ര സർക്കാർ ഇറക്കിയത്. ഇപ്പോൾ നിരുപാധികവും വ്യവസ്ഥാരഹിതവുമായ രീതിയിൽ കോർപ്പറേറ്റുകൾക്കായി ഭക്ഷ്യധാന്യവിപണി തുറന്നു കൊടുക്കുകയാണ്. അനിയന്ത്രിതമായ ഉയർന്ന വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ സ്വതന്ത്രമായി ഒഴുകാൻ അനുമതി നൽകുന്നതിനാണ് എപിഎംസി നിയമത്തിലിപ്പോൾ ഭേദഗതി വരുത്തിയിരിക്കുന്നത്. ഈ നീക്കം രാജ്യത്തിൻ്റെ ഭക്ഷ്യ സുരക്ഷയെയും കാര്‍ഷിക വൃത്തിയിലൂടെ ഉപജീവനം കണ്ടെത്താന്‍ ശ്രമിക്കുന്നവരെയും ഒരുപോലെ ബാധിക്കും.ഇരു കൂട്ടര്‍ക്കും ഗുരുതരമായ ആഘാതമേല്പിക്കുന്ന ഈ കേന്ദ്ര നീക്കമാണ് കർഷകരെ തെരുവിലിറക്കിയിരിക്കുന്നത്. ഉല്പാദകനും ഉപഭോക്താവും കൃഷിക്കാരനും വന്‍കിട ഇടനിലക്കാരൻ്റെ കടുത്ത ചൂഷണത്തിനിരയാവും. വിലക്കയറ്റവും ഭക്ഷ്യക്ഷാമവും പട്ടിണിയും തീഷ്ണമാകും. യാതൊരു നിയന്ത്രണവുമില്ലാതെ പ്രവര്‍ത്തിക്കുന്ന വിപണി കോർപ്പറേറ്റുകളുടെ കടുത്ത കൊള്ളയും ജനങ്ങളുടെ ഭക്ഷണമില്ലാ മരണവുമായിരിക്കും സൃഷ്ടിക്കുക. ഭക്ഷ്യകുത്തകകളും അഗ്രിബിസിനസ് കമ്പനികളും ലാഭം കൂട്ടുന്നതിനായി കൃത്രിമക്ഷാമവും ഭക്ഷ്യ ദുർഭിക്ഷതയും സൃഷ്ടിക്കും. എംഎസ്പി സംഭരണം വഴി കർഷകർക്ക് ലഭിക്കുന്ന പരിമിതമായ സംരക്ഷണം പോലും ഇല്ലാതാവുന്നതോടെ സാധാരണകർഷകർ വറചട്ടിയിൽ നിന്നും എരിതീയിലേക്ക് എടുത്തെറിയപ്പെടും. വൻകിട അഗ്രിബിസിനസ് കമ്പനികളുടെ കൈകളിലേക്ക് കാർഷിക മേഖലയെ തള്ളിവിടുന്ന നടപടികളാണിത്. കരാർ കൃഷിയുടെയും കോർപ്പറേറ്റുവൽക്കരണത്തിൻ്റെയും വിനാശത്തിലേക്കും തീവ്രമാകുന്ന കാർഷികദുരന്തങ്ങളിലേക്കുമാണ് മോഡി സർക്കാർ രാജ്യത്തെ എത്തിക്കുന്നത്.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 3 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 3 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 4 weeks ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More