കൊവിഡ്: യുകെ രണ്ടാംഘട്ട വ്യാപനമെന്ന് ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: യുകെയില്‍ രണ്ടാംഘട്ട കൊവിഡ് വ്യപനം ശക്തമായതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ കൊറോണ വ്യാപനം മൂലം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയെ നേരിടുന്നതിനാല്‍ സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ പ്രഖ്യാപനമുണ്ടാകില്ല. അതേസമയം  കര്‍ശനമായി സാമൂഹിക അകലം പാലിക്കനുള്ള നിയമങ്ങള്‍ രാജ്യത്ത് കൊണ്ടുവരാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. 

കൊവിഡ് രണ്ടാം ഘട്ടത്തില്‍, മൂന്ന് തലങ്ങളിലുള്ള നിയന്ത്രണ മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍  ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും ഇപ്പോള്‍ നില നില്‍ക്കുന്ന സാമൂഹിക  അകലം പാലിക്കല്‍ ശക്തമാക്കും. ഇത്തരത്തിലുള്ള സാമൂഹ്യ നിയന്ത്രണങ്ങള്‍ ശകതമാക്കുന്നതിനാണ് ആദ്യഘട്ടത്തില്‍ ശ്രദ്ധ ചെലുത്തുക. രണ്ടാംഘട്ടത്തില്‍ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് നിലവില്‍ അനുമതി നല്‍കിയിട്ടുള്ള പൊതുപരിപാടികള്‍, മീറ്റിങുകള്‍ എന്നിവ നിരോധിച്ച് കൊണ്ടുള്ള നിയന്ത്രണങ്ങളാണ്. തുടര്‍ന്നും രോഗ വ്യാപനം തടയാനായില്ലെങ്കില്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ നടപടികളിലേക്ക് കടക്കാനുമാണ് ധാരണ.

കൂടാതെ ആരോഗ്യപരമായി ദുര്‍ബലരായ വിഭാഗങ്ങളെ സംരക്ഷിക്കാനുള്ള, നടപടികളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും. കൊവിഡ് രണ്ടാം ഘട്ടത്തില്‍ രോഗ വ്യാപനം തടയാന്‍ കൂടുതല്‍ ഫലപ്രദമായ സമീപനം സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കി. രണ്ടാം ഘട്ട വ്യാപനത്തില്‍ യുകെയില്‍ ഇതുവരെ 4,322  കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More