നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങും; സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വീണ്ടും വിവാദത്തിലായി മാര്‍ക്കണ്ഡേയ കട്ജു

ഡല്‍ഹി: സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് വീണ്ടും വിവാദത്തിലായി സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഫെയ്സ്ബുക്കില്‍ തന്റെ പോസ്റ്റിന് താഴെ കമന്റുമായെത്തിയ പെണ്‍ക്കുട്ടിയ്ക്ക് കട്ജു നല്‍കിയ മറുപടിയാണ് വിവാദമായത് .

'ഉറക്കമില്ലേ?  ഞാന്‍ കരുതിയത് നല്ല പെണ്‍ക്കുട്ടികള്‍ നേരത്തേ ഉറങ്ങുമെന്നാണ് !' എന്നായിരുന്നു യുവതിയുടെ കമന്റിലെ കട്ജുവിന്റെ പരാമര്‍ശം. ട്വിറ്റര്‍ ഉള്‍പ്പടെയുളള സാമൂഹിക മാധ്യമങ്ങളില്‍ കട്ജുവിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ നേരത്തേയും കട്ജു വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 2015ല്‍ ബി.ജെ.പിയുടെ എംപി ഷാസിയ ഇല്‍മിയെയും കിരണ്‍ ബേദിയെയും താരതമ്യപ്പെടുത്തി ആരാണ് കൂടുതല്‍ സുന്ദരിയെന്ന കട്ജുവിന്റെ ചോദ്യം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഞാന്‍ കരുതുന്നത് കിരണ്‍ ബേദിയേക്കാള്‍ സുന്ദരിയാണ് ഷാസിയ ഇല്‍മിയ എന്നാണ്, ഷാസിയയെ ബിജെപി അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയിരുന്നെങ്കില്‍, ദില്ലി തെരഞ്ഞെടുപ്പില്‍ അവര്‍ തീര്‍ച്ചയായും വിജയിക്കുമായിരുന്നു. മനോഹരമായ മുഖങ്ങള്‍ക്കാണ് ആളുകള്‍ വോട്ട് ചെയ്യുന്നതെന്നും കട്ജു അന്ന് തന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നു. രാജ്യത്തെ സുപ്രീംകോടതി കോടതി വിധികളെയും ജഡ്ജിമാരെയും വിമര്‍ശിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ ന്യായാധിപനാണ്  ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More