ടിക് ടോക് നിരോധനം; യുഎസ് ഭീഷണി വേണ്ടെന്ന് ചൈന

ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്ക്, വി ചാറ്റ്, എന്നിവ നിരോധിച്ചതിന് പിന്നാലെ അമേരിക്ക ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി ചൈന. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. ഹുവാവേ പോലുള്ള ചൈനീസ് കമ്പനികള്‍ക്കെതിരെ നേരത്തെ തന്നെ യുഎസ് കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ചു കൊണ്ട് ചൈനയിലുളള അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ ദേശ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വരെ ചുമത്തിയാണ് ചൈന തിരിച്ചടിയ്ക്കുന്നത്. 

ടിക് ടോക്കിനെയും വിചാറ്റിനെയും നിരോധിക്കാനുള്ള അമേരിക്കന്‍ നീക്കത്തെ  ചൈനീസ് വാണിജ്യ മന്ത്രാലയം അപലപിച്ചു. യുഎസ് ഭീഷണിപ്പെടുത്തല്‍ അവസാനിപ്പിച്ച് അന്താരാഷ്ട്ര നിയമങ്ങള്‍ ആത്മാര്‍ത്ഥമായി പാലിക്കണമെന്നാണ് ചൈന പറയുന്നത്. അതല്ല യുഎസ് ഇതേ നിലപാട് തുടരുകയാണെങ്കില്‍ സമാനമായ നടപടികളുമായി തങ്ങളും മുന്നോട്ട് പോകുമെന്നാണ് ചൈന അറിയിച്ചു.

ചൈനീസ് ഉടമസ്ഥതയിലുള്ള രണ്ട് ആപ്ലിക്കേഷനുകള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓഗസ്റ്റില്‍ ഉത്തരവ് പുറപ്പെടുവിച്ചിരിന്നുു. ഇതിനെതുടര്‍ന്നാണ് യുഎസ് വാണിജ്യ വകുപ്പ് ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം പ്രഖ്യാപിച്ചത്. 

Contact the author

Web Desk

Recent Posts

International

ചീങ്കണ്ണിയെ വിവാഹംചെയ്ത് മെക്‌സിക്കന്‍ മേയര്‍

More
More
International

രാജ്യത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് സമിതിയുടെ റിപ്പോര്‍ട്ട്‌ തള്ളി ഇന്ത്യ

More
More
International

വാക്ക് പാലിച്ച് ബൈഡന്‍; അമേരിക്കയില്‍ ആദ്യമായി കറുത്തവംശജയായ വനിത സുപ്രീംകോടതി ജഡ്ജിയായി

More
More
International

ലൈംഗിക അതിക്രമം; ഗായകന് 30 വര്‍ഷം തടവ് ശിക്ഷ

More
More
International

ഒമാന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ യു കെയിലേക്ക് യാത്ര ചെയ്യാം

More
More
International

നേപ്പാളില്‍ പാനിപൂരി വില്‍പ്പന നിരോധിച്ചു

More
More