കൊവിഡ്‌ വാക്സിന്‍; ആദ്യ ഡോസ് ആരോഗ്യ മന്ത്രിക്ക് നല്‍കി യുഎഇ

കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ആരോഗ്യ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസിന് നൽകി യുഎഇ. മുൻ‌നിര ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ ആദ്യം നൽകാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തോടനുബന്ധിച്ചാണ് മന്ത്രി വാക്‌സിൻ സ്വീകരിച്ചത്.

വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ മികച്ച ഫലങ്ങളാണ് നൽകുന്നതെന്നും വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നും കോവിഡ് -19 ദേശീയ ക്ലിനിക്കൽ കമ്മിറ്റി ചെയർമാനും മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ ഡോ. നവാൽ അൽ കാബി പറഞ്ഞു. വാക്സിനുകളുടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവ ഉറപ്പുവരുത്താനുള്ള  എല്ലാ നടപടിക്രമങ്ങളും ആരോഗ്യപ്രവർത്തകർ  പാലിച്ചിട്ടുണ്ടെന്ന് ഡോ. അൽ കാബി കൂട്ടിച്ചേര്‍ത്തു. 

ആരോഗ്യപ്രവർത്തകരെ  നിർബന്ധിത വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും എല്ലാവിധ പകർച്ച വ്യാധികളിൽ നിന്നും ആരോഗ്യപ്രവർത്തകർ മുക്തരാണെന്ന് ഉറപ്പാക്കുമെന്നും യുഎഇ ആരോഗ്യവകുപ്പ് അറിയിച്ചു. ‘ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയിലൂടെ രോഗികളുടെ സുരക്ഷ ഉറപ്പാക്കാം’ എന്ന ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ പ്രമേയം മാനിച്ചു കൊണ്ടാണ് ഈ തീരുമാനം. ലോക രോഗി സുരക്ഷാദിനത്തിലാണ് ഡബ്ലിയുഎച്ച്ഒ ഈ പ്രമേയം കൈക്കൊണ്ടത്.

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More