വിവാദമായ കര്‍ഷകബില്‍ രാജ്യസഭ പാസാക്കി

രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിൽ വിവാദമായ കർഷക ബില്ലുകൾ പാസ്സാക്കി രാജ്യസഭ. പാർലിമെന്റിലും പുറത്തും വളരെയധികം വിമർശിക്കപ്പെട്ട മൂന്ന് കർഷകബില്ലുകളിൽ രണ്ടെണ്ണമാണ് രാജ്യസഭ ഇന്ന് പാസ്സാക്കിയത്.

വിപുലമായ തോതിൽ കർഷകർക്ക് ഉത്പനങ്ങൾ വിറ്റഴിക്കുന്നതിനുള്ള ബില്ലും ഭൂമി പാട്ടത്തിന് നൽകുന്നതുമായി ബന്ധെപ്പെട്ട ബില്ലുമാണ് ഇത്തവണ പാസ്സാക്കിയത്. വിഷയത്തിൽ  വോട്ടെടുപ്പ് നടത്തുന്നതിനിടെ പാർലിമെന്റിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. മുദ്രാവാക്യം വിളിക്കളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സഭാ അധ്യക്ഷന്റെ മൈക്ക് തട്ടിപ്പറിച്ചു. ടിഎംസി എംപി ഡെറിക് ഓ ബെറിന്‍ അധ്യക്ഷന് നേരെ രാജ്യസഭാ റൂള്‍ബുക്ക് ഉയര്‍ത്തിക്കാണിച്ചു. കൂടാതെ ചെയറിന് മുന്നിലുള്ള ചില പേപ്പറുകള്‍ കീറിയെറിയുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ സഭ ഉച്ചക്ക് 1.41 വരെ നിര്‍ത്തിവെച്ചു. പിന്നീട് സഭ പുനരാരംഭിച്ചെങ്കിലും ബഹളം തുടർന്നു. ഇതിനിടയിൽ ബില്ല് ശബ്ദ വോട്ടോടെ പാസ്സാക്കിയതായി രാജ്യസഭാ അധ്യക്ഷൻ അറിക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ബില്ലുകള്‍ക്കെതിരെ പഞ്ചാബ്, ഹരിയാന, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍  രൂക്ഷമായിക്കൊണ്ടിരിക്കെയാണ് ബില്‍ രാജ്യസഭയിലും പാസ്സാക്കിയത്.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 11 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 12 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More