കര്‍ഷകബില്‍ പ്രതിഷേധം: രാജ്യസഭയില്‍ എട്ട് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

ഡല്‍ഹി: കർഷക ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരം കരീം, കെ.കെ. രാഗേഷ്  എന്നിവരടക്കം 8 എംപി മാരെയാണ് അധ്യക്ഷന്‍ വെങ്കയ്യ നായിഡു സപെന്‍ന്‍റു ചെയ്തത്.രാജ്യസഭാ ഉപാധ്യക്ഷനെ അവഹേളിച്ചു എന്നാരോപിച്ചാണ് സസ്പെന്ഷൻ. 

കർഷകബില്ല് അവതരണവേളയില്‍ ബില്‍ സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്നും വോട്ടിനിടമെന്നും ആവശ്യപ്പെട്ട് പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇവര്‍ അധ്യക്ഷന്റെ പോഡിയത്തിനുള്ളിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചു എന്നാരോപിച്ചുകൊണ്ടാണ് എട്ട് എംപിമാരെയാണ് ഒരാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തത്. രാജ്യസഭയില്‍ ഇന്നലെ നടന്ന സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. ചില അംഗങ്ങളുടെ പെരുമാറ്റം സഭയെ ഒന്നാകെ അപമാനിക്കുന്ന തരത്തിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജനാധിപത്യം കശാപ്പുചെയ്യപ്പെടുകയാണെന്നും കർഷകർക്കും സാധാരണക്കാർക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമമാണ് രാജ്യസഭയില്‍ നടക്കുന്നത് എന്ന്  സിപിഐഎം എംപി എളമരം കരീം ആരോപിച്ചു. എതിർ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോദിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ, ബില്‍ പാസ്സാക്കിയത്. പാര്‍ലമെന്‍റംഗങ്ങളുടെ അവകാശങ്ങള്‍ക്കുമേലെയുള്ള കടന്നുകയറ്റമാണെന്നും അത്  അംഗീകരിക്കാനാവില്ലെന്നും സസ്പെന്‍ഷന്‍ ഉണ്ടായാലും പ്രതിഷേധത്തില്‍ നിന്ന് പിന്മടങ്ങില്ലെന്നും കോണ്‍ഗ്രസ്‌ എംപി കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More