ആറുമാസത്തിനു ശേഷം താജ് മഹൽ തുറന്നു

ആറ് മാസത്തിന് ശേഷം താജ് മഹൽ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു. ആഗ്ര കോട്ടയിലും സന്ദർശകർക്ക്​ പ്രവേശനം അനുവദിച്ചുതുടങ്ങി. ഓൺ​ലൈനായി മുൻകൂട്ടി ബുക്ക്​ ചെയ്​തവർക്ക്​ മാത്രമേ പ്രവേശനം അനുവദിക്കൂ. ചരിത്രത്തില്‍ ആദ്യമായാണ്‌ താജ്മഹല്‍ ഇത്രത്തോളം കാലം തുടര്‍ച്ചയായി അടച്ചിടുന്നത്.

കർശന സുരക്ഷ മുൻകരുതലോടെ മാത്രമേ സന്ദർശകർക്ക്​ പ്രവേശനം അനുവദിക്കൂ. മാസ്​ക്​ നിർബന്ധമായി ധരിക്കണം. സാമൂഹിക അകലം കൃത്യമായി പാലിക്കുകയും കൈകൾ അണുവിമുക്തമാക്കുകയും ചെയ്യണമെന്ന്​ കേന്ദ്ര പുരാവസ്​തു വകുപ്പ് നിഷ്കര്‍ഷിക്കുന്നു. പ്രവേശന കവാടത്തിൽ താപനില പരിശോധനയുണ്ടാകും. പ്രവേശനഫീസ്‌ ഡിജിറ്റലായി മാത്രമേ അടക്കാന്‍ കഴിയൂ. സെല്‍ഫി എടുക്കാം, ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ അനുവാദം ഇല്ല.

അതേസമയം, ഇന്ത്യയില്‍ ഇതുവരെ അഞ്ച് ദശലക്ഷത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. താജ്മഹല്‍ സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്തുള്ളത്. 

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ  മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ്. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.

Contact the author

News Desk

Recent Posts

National Desk 16 hours ago
National

വിദ്വേഷ രാഷ്ട്രീയത്തിനൊപ്പം ചേരാനാവില്ല'; കര്‍ണാടകയിലെ മുതിര്‍ന്ന ജെഡിഎസ് നേതാവ് പാര്‍ട്ടി വിട്ടു

More
More
National Desk 18 hours ago
National

ബിജെപിക്കാരനു മുന്നില്‍ നിന്ന് അദാനിയെന്ന് പറഞ്ഞുനോക്കൂ, അവന്‍ ഓടിപ്പോകുന്നത് കാണാം- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച്ച നടത്തി വസുന്ധര രാജെ

More
More
National Desk 1 day ago
National

'വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട'; ബിജെപി എംപി തീവ്രവാദിയെന്ന് അധിക്ഷേപിച്ച ഡാനിഷ് അലിയെ സന്ദര്‍ശിച്ച് രാഹുല്‍

More
More
National Desk 2 days ago
National

സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ കീര്‍ത്തി നഷ്ടപ്പെടുത്തും- സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റ്‌സ് യൂണിയന്‍

More
More
National Desk 3 days ago
National

പുതിയ പാര്‍ലമെന്റിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് അവര്‍ ആദിവാസിയും വിധവയും ആയതുകൊണ്ട്- ഉദയനിധി സ്റ്റാലിന്‍

More
More