അബുദാബിയില്‍ കൊവിഡ് വാക്‌സിൻ നല്‍കുന്നതിനുള്ള മുൻഗണന പട്ടികയിൽ അധ്യാപകരും

അബുദാബി: കൊവിഡ് വാക്‌സിൻ നല്‍കുന്നതിനുള്ള അടിയന്തിര മുൻഗണന പട്ടികയിൽ അധ്യാപകരെയും ഉൾപ്പെടുത്തി അബുദാബി. യുഎഇ ഉൾപ്പെടെയുള്ള നാല് രാജ്യങ്ങളിൽ പരീക്ഷണം നടത്തി വിജയിച്ച വാക്‌സിൻ നല്‍കുന്നതിനുള്ള മുൻഗണന പട്ടികയിലാണ് ഉൾപ്പെടുത്തിയത്. അധ്യാപകരെ കൂടാതെ അവരുടെ കുടുംബാംഗങ്ങൾ,  അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ എന്നിവരെയും പട്ടികയിൽ ഉൾപ്പെടുത്തി. 

പബ്ലിക് സ്‌കൂളുകളിലെ അധ്യാപകര്‍ കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യണമെന്ന്  അധികൃതർ അറിയിച്ചു. ഓരോ സ്‌കൂളുകളിലെയും പ്രധാന അധ്യാപകന് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സർക്കുലർ നൽകി. വാക്‌സിൻ സ്വീകരിക്കാൻ തയ്യാറായ അദ്ധ്യാപകർ സെപ്റ്റംബർ 24ന് മുൻപ് രജിസ്റ്റർ ചെയ്യണമെന്നും കുടുംബാംഗങ്ങളിൽ വാക്‌സിൻ  സ്വീകരിക്കുന്നവർ 18 വയസ്സിന് മുകളിലുള്ളവരായിരിക്കണമെന്നും അധികൃതർ അറിയിച്ചു. 

കൊവിഡ് വാക്‌സിൻ ആദ്യം ആരോഗ്യപ്രവർത്തകർക്ക്  നല്‍കാന്‍ യുഎഇ അടിയന്തര അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകരെയും പട്ടികയിൽ ഉൾപ്പെടുത്തിയത്. രാജ്യത്ത് മൂന്നാംഘട്ട പരീക്ഷണം തുടരുന്ന കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രി അബ്‍ദുല്‍ റഹ്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസ് സ്വീകരിച്ചത്. ഇതുവരെയുള്ള വാക്സിന്‍ പരീക്ഷണം വിജയകരണമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യപ്രവർത്തകർക്കും അധ്യാപകർക്കും വാക്‌സിൻ നൽകിതുടങ്ങാൻ തീരുമാനമായത്.

Contact the author

International Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More