തിരുവനന്തപുരത്ത് എസിപിക്ക് കൊവിഡ്

തിരുവനന്തപുരത്ത് കണ്ടോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക വിപുലമാണ്. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ ഉൾപ്പെടെ എസിപി പങ്കെടുത്തിട്ടുണ്ട്. തിരുവന്തപുരത്ത് മുഖ്യമന്ത്രി ഇന്ന് പങ്കെടുത്ത ശ്രീനാരായണ ​ഗുരുവിന്റെ പ്രതിമാ അനാച്ഛാദന പരിപാടിയിലും എസിപി പങ്കെടുത്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയുമായ നേരിട്ട് സമ്പർക്കം ഉണ്ടായിരുന്നില്ല. ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സംഘടനകളുടെ സമരത്തെ നേരിട്ടത് എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്. കോൺ​ഗ്രസിലെയും ബിജെപിയിലെയും നിരവധി നേതാക്കളാണ് ഇതോടെ നിരീക്ഷണത്തിൽ പോകേണ്ടി വരും.

എസിപിയുടെ സമ്പർക്ക പട്ടിക ഉടൻ ആരോ​ഗ്യ വകുപ്പ് തയ്യാറാക്കും. സെക്രട്ടറിയേറ്റിലെ സമരത്തിൽ പങ്കെടുത്തവരോട് ആരോ​ഗ്യ വകുപ്പുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സമരത്തിൽ പങ്കെടുത്ത 3000 ത്തോളം പ്രവർത്തകർക്കെതിരെ കണ്ടോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഹൈക്കോടതി നിർദ്ദേശ പ്രകാരം പകർച്ച വ്യാധി നിയമപ്രകാരമുള്ള വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More