അമേരിക്കയില്‍ കൊവിഡ് മരണസംഖ്യ 200,000കവിഞ്ഞു

അമേരിക്കയില്‍ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം , 200,000 ആയി .  ഇന്ത്യയിലെ മരണ സംഖ്യയുടെ ഇരട്ടിയിലധികമാണിത്. റോയിട്ടേഴ്‌സ് പുറത്ത് വിട്ട കണക്കനുസരിച്ച് യുഎസില്‍ കൊവിഡ് മൂലം ഓരോ ദിവസവും ശരാശരി 800 ഓളം പേര്‍ മരണപ്പെടുന്നു. പകര്‍ച്ചവ്യാധിയുടെ ആദ്യ മാസങ്ങളില്‍, യുഎസില്‍ 200,000 പേര്‍ വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്നായിരുന്നു കണക്കാക്കിയിരുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യമാണ് യു എസ്. കൊവിഡിന്റെ തുടക്ക കാലങ്ങളിലെ രോഗത്തെ നിസ്സാരവല്‍കരിച്ചുകൊണ്ടുള്ള അശാസ്ത്രീയ നിലപാടുകളായിരുന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചിരുന്നത്. രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് കൊറോണ വൈറസിന്റെ അപകട സാധ്യത കുറച്ച് കാണിച്ചതെന്ന് പ്രസിഡന്റ് ഈ മാസം ആദ്യം നടന്ന ഒരു തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ വച്ച് പറഞ്ഞിരുന്നു. 

 നവംബര്‍ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പിന് ആറ് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ, എല്ലാ പ്രധാന അഭിപ്രായ വോട്ടെടുപ്പുകളിലും ഡെമോക്രാറ്റിക് എതിരാളിയായ ജോ ബിഡന് പിന്നിലാണ് ട്രംപ്, പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ ട്രംപിന് സംഭവിച്ച അലംഭാവവും, തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യവുമൊക്കെയാണ് വോട്ടര്‍മാര്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ത്തത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More