ടാസ്മാനിയയില്‍ കുടുങ്ങിയ തിമിംഗലള്‍ കൂട്ടമായി ചത്തൊടുങ്ങുന്നു

ടാസ്മാനിയയില്‍ കുടുങ്ങിയ 270 തിമിംഗലങ്ങളില്‍  90 ഓളം  എണ്ണം ചത്തെന്നും കൂടുതലെണ്ണം ചാവുമെന്ന്  ഭയപ്പെടുന്നതായും ഓസ്ട്രേലിയയിലെ രക്ഷാപ്രവര്‍ത്തകര്‍. ചൊവ്വാഴ്ച 25 തിമിംഗലങ്ങളെ രക്ഷിക്കാന്‍ ഇവരുടെ സംഘത്തിന് കഴിഞ്ഞു, കൂടുതല്‍ എണ്ണത്തെ കടലിലേക്ക് തിരിച്ചു വിടാനുള്ള പരിശ്രത്തിലാണ്. തിങ്കളാഴ്ച ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്ത് ആഴമില്ലാത്ത വെള്ളത്തിലായിരുന്നു പൈലറ്റ് തിമിംഗലങ്ങളെ കണ്ടെത്തിയത്.

തിമിംഗലങ്ങളെ കരയിലേക്ക് ആകര്‍ഷിച്ചത് എന്താണെന്ന് അറിയില്ല. രക്ഷാപ്രവര്‍ത്തനത്തിന് ദിവസങ്ങളെടുക്കുമെന്നാണ് സമുദ്ര ജീവശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ പ്രദേശത്ത് തിമിംഗലങ്ങള്‍ കരയ്ക്ക് കയറുന്നത് സാധാരണമാണെങ്കിലും, ഇത്ര വലുപ്പത്തില്‍ ഉള്ളവയെ ഈ ദശകങ്ങളില്‍ കണ്ടിട്ടില്ലായിരുന്നു. 2009 ല്‍ ടാസ്മാനിയയില്‍ 200 ഓളം തിമിംഗലങ്ങള്‍ കൂട്ടത്തോടെ ഇത്തരത്തില്‍ ഒറ്റപ്പെട്ടതായിരുന്നു അവസാന സംഭവം.  

ടാസ്മാനിയന്‍ മറൈന്‍ കണ്‍സര്‍വേഷന്‍ പ്രോഗ്രാമില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ തിങ്കളാഴ്ച വൈകിട്ട് എത്തിയപ്പോള്‍ മക്വാരി ഹെഡ്‌സിലുടനീളം മൂന്ന് കൂട്ടമായാണ് തിമിംഗലങ്ങളെ കണ്ടെത്തിയത്. പരിമിതമായി മാത്രം കപ്പല്‍ സൗകര്യവും റോഡുമുള്ള  ദ്വീപിന്റെ ഒരറ്റമാണ് ഈ പ്രദേശം. പല തിമിംഗലങ്ങളും താരതമ്യേന എത്തിപ്പെടാനാവാത്ത സ്ഥലങ്ങളിലാണ് കുടുങ്ങിയത് എന്നതാണ് രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. 

Contact the author

Web Desk

Recent Posts

Web Desk 3 weeks ago
Environment

കോഴിക്കോടുള്‍പ്പെടെ ഇന്ത്യയിലെ 30 നഗരങ്ങള്‍ കടുത്ത ജലക്ഷാമത്തിലേക്ക്

More
More
Environment Desk 1 month ago
Environment

ഏറ്റവുമധികം പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടി വന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമത്

More
More
Environment Desk 1 month ago
Environment

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം

More
More
News Desk 1 month ago
Environment

ജോർജ്ജ്‌ ഫ്ലോയിഡിനെ കൊന്ന പോലീസുകാരന് ജാമ്യം

More
More
Environment Desk 1 month ago
Environment

ഡൽഹിയിൽ വായു മലിനീകരണം വർദ്ധിക്കാൻ സാധ്യത: റിപ്പോര്‍ട്ട്‌

More
More
Environment

അമേരിക്കയിൽ ലക്ഷക്കണക്കിന് ദേശാടന പക്ഷികൾ ചത്തുവീഴുന്നു

More
More