നടി സെറീനാ വഹാബിന് കൊവിഡ്

നടി സെറീനാ വഹാബിന് കൊവിഡ്. രോ​ഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് പരിശോധനക്ക് വിധേയയാക്കുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് പരിശോധനാ ഫലം ലഭിച്ചത്. ശ്വാസ തടസ്സതുടർന്ന് സെറീനാ വഹാബിനെ മുംബെയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖം മൂലം ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ട്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞിട്ടുണ്ട്. അതേ സമയം ഇവരുടെ ആരോ​ഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ആരോ​ഗ്യം വീണ്ടെടുത്താൽ സെറീനെയെ വീട്ടിലേക്ക് മാറ്റും. സെറീനയുടെ ഭർത്താവായ നടൻ ആദിത്യ പഞ്ചോലിക്ക് രോ​ഗം ബാധിച്ചിട്ടില്ല. ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, അർജുൻ കപൂർ, മലായ്ക അറോറ, കിരൺ കുമാർ  തുടങ്ങി ഒരു ഡസനോളം താരങ്ങൾക്ക് ഇതിനകം കൊവിഡ് ബാധിച്ചിട്ടുണ്ട്.

35 ഓളം മലയാളം സിനിമകളിൽ സെറീനാ വഹാബ് വേഷമിട്ടിട്ടുണ്ട്. 1978 ൽ പുറത്തിറങ്ങിയ മദനോത്സവമാണ് ആദ്യ മലയാളം സിനിമ. ഓസ്കാർ ​ഗോസ് റ്റുവിലാണ് ഒടുവിൽ അഭിനയിച്ചത്. റിലീസ് ആകാനുള്ള ലളിതം സുന്ദരം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More