സ്വകാര്യ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് വൈദ്യൂതി സൌജന്യം വേണ്ട; സുപ്രീം കോടതി

ദല്‍ഹി: സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഗാര്‍ഹിക  ഉപഭോഗത്തിന്  സമാനമായ രീതിയില്‍ വൈദ്യതി ബില്ലില്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കെഎസ്‌എബി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ഇതോടെ സ്വകാര്യ, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍വാണിജ്യ നിരക്കില്‍  വൈദ്യതി ബില്‍ അടക്കേണ്ടി  വരും.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന്  കൂടുതല്‍ തുക ഈടാക്കാനുള്ള കെഎസ്‌എബി തീരുമാനത്തില്‍ തെറ്റില്ലെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ദീപക് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച്‌ വ്യക്തമാക്കി. നികുതിദായകന്‍റെ പണം കൊണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സൌജന്യം അനുവദിക്കാനാവില്ല, സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളാണ് സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്നത് അവര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ മേഖലക്ക് നല്‍കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സ്വാശ്രയ, സ്വകാര്യ, കോളെജുകളില്‍ നിന്നും വാണിജ്യ നിരക്കില്‍ നിന്ന് കുറഞ്ഞ തുക മാത്രമേ വൈദ്യൂതി ചാര്‍ജായി ഇടാക്കാവൂ എന്ന ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.  

Contact the author

News Desk

Recent Posts

National Desk 6 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 6 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 9 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 12 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More