കാർഷിക ബില്ലിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും

കാർഷിക ബില്ലിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും. പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കോടതിയെ സമീപിക്കാൻ നിയമോപദേശം തേടാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലുകൾ ​ഗുരുതരമായ ഭരണഘടനാ പ്രശനങ്ങൾക്ക് കാരണമാകുമെന്ന് മന്ത്രിസഭാ യോ​ഗം വിലയിരുത്തി.  കാർഷിക ബില്ലിലൂടെ സംസ്ഥാനത്തിന്റെ അധികാരം കവർന്നെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാന വിഷയമായ കൃഷിയിൽ ​കേന്ദ്രം നിയമനിർത്താണം നടത്തിയത് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുക. 

അതേസമയം കാർഷിക ബില്ലിനെതിരായ പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ ഇന്ന് ഡൽഹിയിൽ യോ​ഗം ചേരും. ​ഗുലാം നബി ആസാദിന്റെ ഓഫീസിലാണ് യോ​ഗം നടക്കുന്നത്. കാർഷിക ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ സസ്പെന്റ് ചെയ്തിരുന്നു.  തുടർന്ന് രാജ്യസഭാ നടപടികൾ ഈ സമ്മേളന കാലയളവിൽ പ്രതിപക്ഷം ബഹിഷ്കരിച്ചു. പ്രതിപക്ഷ ബഹിഷ്കരണത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കും.  രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിയാൻ ശുപാർശ ചെയ്തേക്കും. ലോക്സഭ പാസാക്കിയ ഏതാനും ബില്ലുകൾ പരി​ഗണിച്ച ശേഷമാകും സഭ പിരിയുക.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 2 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 2 days ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 3 days ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More