കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി ഇടപെടേണ്ടെന്ന് ഇന്ത്യ

ജമ്മു കശ്മീരിനെക്കുറിച്ച് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ തുര്‍ക്കി പ്രസിഡന്റ് റെജെപ് ത്വയിബ് എര്‍ദോഗാന്‍ നടത്തിയ പരാമര്‍ശം തികച്ചും അസ്വീകാര്യമെന്ന് ഇന്ത്യ. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാനും സ്വന്തം പ്രവര്‍ത്തികളില്‍ അത് പ്രതിഫലിപ്പിക്കാനും തുര്‍ക്കി പഠിക്കേണ്ടതുണ്ടെന്ന് ഇന്ത്യയുടെ യുഎന്‍ അംബാസഡര്‍ ടി. എസ് തിരുമൂര്‍ത്തി തന്റെ ട്വീറ്റില്‍ പറഞ്ഞു. 

യുഎന്‍ ജനറല്‍ അസംബ്ലിയുടെ 75-ാമത് സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കവേയാണ് എര്‍ദോഗാന്‍ വിവാദ പരാമര്‍ശം നടത്തിയത്. കശ്മീര്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുനസ്ഥാപിക്കുക എന്നത് ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും പ്രധാനമാണ് . ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നിര്‍ത്തലാക്കിയത് പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ പ്രമേയങ്ങള്‍ അനുസരിച്ച്, കശ്മീരി ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ഈ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് തുര്‍ക്കി പ്രതിജ്ഞാബദ്ധമാണന്നും അദ്ദേഹം പറഞ്ഞു. 

പാക്കിസ്ഥാന്റെ ഉറ്റ സഖ്യ കക്ഷിമായ തുര്‍ക്കി കഴിഞ്ഞ വര്‍ഷത്തെ യു എന്‍ ജനറല്‍ അസംബ്ലിയിലും സമാന വിഷയം ഉന്നയിച്ചിരുന്നു. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നതാണ് ഇന്ത്യയുടെ നിലപാട്. ഇന്തോ-പാക് ബന്ധത്തിലെ എല്ലാ പ്രശ്നങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ടി എസ് തിരുമൂര്‍ത്തി വ്യക്തമാക്കി.

Contact the author

International Desk

Recent Posts

International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More