കൊവിഡല്ലാതെ മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് മന്ത്രി സുനിൽ കുമാർ

കൊവിഡ് ബാധിച്ച തനിക്ക് മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് മന്ത്രി വിഎസ് സുനിൽകുമാർ. മികച്ച ചികിത്സയും പരിചരണവും ലഭിക്കുന്നതിനിൽ ഉടൻ ആശുപത്രി വിടാൻ ആകുമെന്ന് മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു.

വിഎസ് സുനിൽ കുമാറിന്റെ ഫേസ് ബുക്കിന്റെ പൂർണ രൂപം-

പ്രിയപ്പെട്ടവരെ, കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഞാനിപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ചെറിയ ചില ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആണെന്ന് മനസ്സിലായത്. ഇപ്പോൾ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ല. മികച്ച ചികിത്സയും പരിചരണവുമാണ് ഇവിടെ ലഭിക്കുന്നത്. ഏതാനും ദിവസങ്ങൾക്കകം ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഞാനുമായി നേരിട്ട് സമ്പർക്കമുണ്ടായിട്ടുള്ളവർ എത്രയും വേഗം ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ സദയം ക്ഷമിക്കുമല്ലോ. സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കാം.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

സജി ചെറിയാന്‍ സാംസ്‌കാരിക മന്ത്രിസ്ഥാനം രാജിവെച്ചു; എം എല്‍ എ സ്ഥാനവുമൊഴിയണമെന്ന് പ്രതിപക്ഷം

More
More
Web Desk 11 hours ago
Keralam

അറിവില്ലായ്മ രാഷ്ട്രീയത്തില്‍ അയോഗ്യതയല്ല; സജി ചെറിയാന്‍റെ വെറും നാക്ക് പിഴയല്ല -ശശി തരൂര്‍

More
More
Web Desk 12 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

More
More
Web Desk 13 hours ago
Keralam

സജി ചെറിയാന് രാജിവെച്ച് ആര്‍ എസ് എസില്‍ ചേരാം, കേന്ദ്രമന്ത്രിയാകാം- പ്രതിപക്ഷ നേതാവ്

More
More
Web Desk 15 hours ago
Keralam

നാടകം കളിച്ചു നിന്നാല്‍ എം എല്‍ എ സ്ഥാനവും നഷ്ടമാകും - സജി ചെറിയാനോട് കെ മുരളീധരന്‍

More
More
Web Desk 16 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More