പാലാരിവട്ടം പാലം; പുനര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം തരേണ്ടതില്ലെന്ന് ഇ ശ്രീധരന്‍

പാലാരിവട്ടം പാലം പുനര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം തരേണ്ടതില്ലെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. സര്‍ക്കാര്‍ മറ്റ് കരാറുകള്‍ക്കായി നല്‍കിയ തുകയില്‍ നിന്ന് മിച്ചമുള്ള 17.4 കോടി രൂപബാങ്കിലുണ്ട്. ഇതുപയോഗിച്ച് പാലം പണിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം പാലത്തിന്റെ പണി ഇ ശ്രീധരന്‍ തന്നെ ഏറ്റെടുക്കുകയായിരുന്നു.

എട്ടു മാസത്തിനകം പുതിയ പാലത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം പാലം പൊളിച്ച് പണിയാന്‍ സുപ്രിംകോടതി ഉത്തരവ് ഇറക്കിയത്.  ജസ്റ്റിസ് ആര്‍.എസ് നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിട്ടത്. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി.

ഗതാഗതത്തിന് തുറന്ന് നല്‍കി ഒരു വര്‍ഷത്തിനുള്ളില്‍ വിളളലുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പാലരിവട്ടം പാലം സര്‍ക്കാര്‍ പരിശോധനയ്ക്ക് അയക്കാന്‍ തയ്യാറായത്.പാലം പുതുക്കി പണിതാല്‍ നൂറ് വര്‍ഷത്തെ ആയുസ് ഉറപ്പ് നല്‍കുന്നുവെന്ന് ഐഐടി ചെന്നൈ, ഇ ശ്രീധരന്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 8 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 10 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 10 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 2 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More