നാവടക്കാതെ ഗിരാജ് സിം​ഗ്

web desk 4 years ago

ന്യൂനപക്ഷങ്ങൾക്കെതിരെ വീണ്ടും വിദ്വേഷ പരമാർശവുമായി കേന്ദ്രമന്ത്രി ​ഗിരാജ് സിം​ഗ്. മുസ്ലിങ്ങളെ പാകിസ്ഥാനിലേക്ക് അയച്ചിരുന്നെങ്കിൽ പൗരത്വ ഭേദഗതി നിയമത്തിന്റെ ആവശ്യം വരില്ലായിരുന്നുവെന്നാണ്  ഗിരിരാജ് സിം​ഗിന്‍റെ പുതിയ വിദ്വേഷ പരാമർശം.  ബിഹാറിൽ പൗരത്വ നിയമത്തിന് അനുകൂലമായി സംഘടിപ്പിച്ച യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"സ്വാതന്ത്ര്യം ലഭിച്ചഘട്ടത്തിൽ മുസ്ലിം സഹോദരങ്ങളെ മൊത്തം പാകിസ്ഥാനിലേക്ക് അയക്കുകയും ഹിന്ദുക്കളെയെല്ലാം ഇന്ത്യയിൽ നിലനിർത്തുകയും ചെയ്‌തെങ്കിൽ പുതിയ നിയമം വരുമായിരുന്നില്ല.  മുന്‍​ഗാമികള്‍ വലിയ തെറ്റ് ചെയ്തു. ഇപ്പോൾ ഞങ്ങളാണ് അതിന്റെ പരിണതഫലം അനുഭവിക്കേണ്ടിവരുന്നത്" ഗിരിരാജ്  സിം​ഗ് പറഞ്ഞു.

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ നേരത്തെയും ഗിരിരാജ് സിം​ഗ്  അധിക്ഷേപിച്ചിരുന്നു.   സമരം ചെയ്യുന്നവർ ഭീകരരാണെന്നും, ഷഹീന്‍ബാഗ് ചാവേറുകളുടെ സ്വപ്നകേന്ദ്രമാണെന്നുമായിരുന്നു ​അഭിപ്രായപ്പെട്ടത്. ഭീകരരെ നിര്‍മ്മിക്കുന്ന ഫാക്ടറിയാണ് ഉത്തര്‍പ്രദേശിലെ ദിയോബന്ദെന്നും അദ്ദേഹം പറഞ്ഞു. ഹാഫിസ് സയിദ് അടക്കമുള്ള ഭീകരരെ നിര്‍മ്മിച്ചത് ദിയോബന്ദാണെന്നും ഗിരിരാജ് സിംഗ് സഹാന്‍പൂരില്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ മാസങ്ങളായി സമരം തുടരുന്ന സ്ഥലമാണ് ദിയോബന്ദ്.

Contact the author

web desk

Recent Posts

National Desk 17 hours ago
National

'സതീശന്‍ അനിയനെപ്പോലെയെന്ന് കെ സുധാകരന്‍; മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് വി ഡി സതീശന്‍

More
More
National Desk 18 hours ago
National

'മോദി സര്‍ക്കാരിന്റെ പുല്‍വാമയിലെ വീഴ്ച്ച ചോദ്യം ചെയ്തതിനാണ് എന്നെ വേട്ടയാടുന്നത്'- സത്യപാല്‍ മാലിക്

More
More
National Desk 23 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 2 days ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More