രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന് 30 ദിവസത്തെ പരോള്‍

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു മദ്രാസ് ഹൈകോടതി. ജയിലിലെ അന്തേവാസികള്‍ക്ക് കൊവിഡ് ഉണ്ടെന്നും മകന്റെ ആരോഗ്യം അപകടത്തിലാണെന്നും വിദഗ്ദ ചികിത്സയ്ക്കായി മൂന്ന് മാസത്തെ പരോള്‍ അനുവദിക്കണമെന്നും പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നിരസിക്കുകയായിരുന്നു.  

പേരറിവാളന്‍ ഉള്‍പ്പടെ കേസിലെ പ്രതികളായ ഏഴ് പേരെയും വിട്ടയയ്ക്കാന്‍ 2014ല്‍ ജയലളിത സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ശിപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് ചൂണ്ടിക്കാട്ടി പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

പ്രതികളെ ജയില്‍ മോചിതരാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍, സിബിഐയുടെ നേതൃത്വത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിങ് ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നാണ് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചിട്ടുള്ളത്. അന്തിമ റിപ്പോര്‍ട്ട് വിലയിരുത്താതെ പ്രതികളെ മോചിപ്പിക്കാമെന്ന സര്‍ക്കാര്‍ ശുപാര്‍ശയില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

Contact the author

Web Desk

Recent Posts

National Desk 8 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 11 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More