കര്‍ഷിക ബില്ലുകളെ എതിര്‍ക്കുന്നവര്‍ കര്‍ഷകരുടെ ശത്രുക്കളെന്ന് ശിവരാജ് സിംഗ് ചൗഹാന്‍

പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക ബില്ലുകളെ എതിര്‍ക്കുന്നവര്‍ കര്‍ഷകരുടെ ശത്രുക്കളെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ബില്ലുകള്‍ നടപ്പാക്കുന്നതോടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയും അവരെ ശാക്തീകരിക്കാന്‍ സാധിക്കുകയും ചെയ്യും . ബില്ലുകളെ എതിര്‍ക്കുന്നവര്‍ കര്‍ഷകരുടെ ശത്രുക്കളാണ്, അവര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്തുകൊണ്ടാണ് പ്രതിപക്ഷം ഇടനിലക്കാരെ പിന്തുണയ്ക്കുന്നതെന്നും ശിവരാജ് സിംഗ് ചോദിച്ചു. 

ബില്ലിനെ കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന പറഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്ത് വന്നിരുന്നു. കര്‍ഷകര്‍ക്ക് സ്വതന്ത്രമായി ഉത്പാദനം നടത്താനും വരുമാനം ഉറപ്പാക്കാനും, ഭൂമി സുരക്ഷിതമാക്കാനും ബില്ലിലൂടെ സാധിക്കുമെന്നും അവര്‍ പറഞ്ഞു. 

എന്നാല്‍ ബില്ലുകള്‍ക്കെതിരായി കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് ആരംഭിക്കും. മുഴുവന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് അഹ്വാനം. കാര്‍ഷിക ബില്ലുകള്‍ തിരിച്ചയക്കണമെന്ന് ഇന്നലെ ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലുളള പ്രതിപക്ഷ സംഘം രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. കാര്‍ഷിക ബില്ലുകള്‍ക്കു പുറമേ തൊഴില്‍ കോഡ് ബില്ലുകള്‍ പാസാക്കിയതിനെതിരെയും പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്.  


Contact the author

National Desk

Recent Posts

National Desk 4 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 5 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 6 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 6 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More