ഡിസംബര്‍ വരെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യ കിറ്റുകള്‍ ലഭിക്കും

കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യ കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്ന  പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അധ്യക്ഷനായി.

ജില്ലാതല ഭക്ഷ്യക്കിറ്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം ജി എസ് ജയലാല്‍ എം എല്‍ എ നിര്‍വഹിച്ചു. സംസ്ഥാനത്തൊട്ടാകെ 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍  പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകും.

കൊവിഡ് ലോക്ക് ഡൗൺ ആയിരം കോടി മുതല്‍മുടക്കി കഴിഞ്ഞ ഫെബ്രുവരിയില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. കേന്ദ്രം പ്രഖ്യാപിച്ച സഹായത്തിന് പുറമെയാണിത്. കൊവിഡിന്റെ ആദ്യഘട്ടത്തിലും ഓണക്കാലത്തും സൗജന്യമായി ഭക്ഷ്യകിറ്റ് നൽകിയിരുന്നു.

ജനത്തെ സംബന്ധിച്ച് ഗുണമേന്മയുള്ള അരിയും സാധനങ്ങളും ലഭിക്കുന്നുണ്ട്. മുമ്പ് റേഷൻ കടയിൽ നിന്ന് അകന്ന ജനം റേഷൻ കടകളിലേക്ക് തിരിച്ചെത്തി. ഉയർന്ന വരുമാനമുള്ള ഇടത്തരക്കാരും റേഷൻ വാങ്ങുന്നുണ്ട്.

Contact the author

News Desk

Recent Posts

Web Desk 12 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More