പെരിയ ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

പെരിയ ഇരട്ട കൊലപാതകക്കേസ് സിബിഐയ്ക്ക് അന്വേഷണത്തിന് വിട്ട ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. കേസില്‍ സുപ്രിംകോടതി സിബിഐയ്ക്ക് നോട്ടിസ് നല്‍കി. 

യുവാക്കളുടെ മാതാപിതാക്കള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. നാലാഴ്ചയ്ക്കകം സിബിഐ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് നോട്ടിസിലെ ഉള്ളടക്കം. മാതാപിതാക്കളുടെ നിലപാടും സുപ്രിംകോടതി തേടിയിട്ടുണ്ട്. ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സലായ ജി പ്രകാശായിരുന്നു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. 

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടും സര്‍ക്കാര്‍ പ്രത്യേക അപേക്ഷ നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വ മനീന്ദര്‍ സിംഗാണ് സുപ്രീ കോടതിയില്‍ ഹാജരായത്.  കേസില്‍ സിപിഎമ്മിലെ പ്രാദേശിക നേതാക്കളാണ് പ്രതികള്‍. ആകെ 14 പ്രതികളാണ്. ഇതില്‍ ഒന്നാം പ്രതി സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി പീതാംബരനാണ്.

Contact the author

News Desk

Recent Posts

Web Desk 17 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More