എസ്പിബി ഇല്ലാത്ത കലാലോകം ശൂന്യം; അനുസ്മരിച്ച് പ്രധാനമന്ത്രിയും, രാഷ്ട്രപതിയും

എസ് പി ബാലസുബ്രഹ്മണ്യമില്ലാത്ത കലാലോകം ശൂന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ സ്വരമാധുര്യവും സംഗീതവും പതിറ്റാണ്ടുകള്‍ പ്രേക്ഷകരെ ആഹ്ലാദിപ്പിച്ചു. എസ്പിബിയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ കുറിച്ചു.എസ്.പി ബാലസുബ്രമണ്യത്തിന്റെ വിയോഗത്തിലൂടെ ഇന്ത്യന്‍ സംഗീത ലോകത്തിന് ശ്രുതിമധുരമായ ശബ്ദം നഷടമായെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും ട്വിറ്ററിലുടെ അനുസ്മരിച്ചു. 

എസ്.പി ബാലസുബ്രമണ്യത്തിന്റെ വിയോഗത്തിലൂടെ ഇന്ത്യന്‍ സംഗീത ലോകത്തിന് ശ്രുതിമധുരമായ ശബ്ദം നഷ്ടമായി. പാടും നിലാവെന്ന് ആരാധകര്‍ വിളിയ്ക്കുന്ന അദ്ദേഹത്തിന് പത്മഭൂഷണും, നിരവധി ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ആരാധകരുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നു', രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ഒരു മാസമായി ചികിത്സയില്‍ തുടരുകയായിരുന്ന എസ്.പി ബാലസുബ്രമണ്യം ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്.

Contact the author

News Desk

Recent Posts

National Desk 22 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 2 days ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More