യുഎന്‍ പൊതുസഭയില്‍ ഇമ്രാന്‍ ഖാന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യന്‍ പ്രതിനിധി

യുഎന്‍ പൊതുസഭയുടെ 75-ാമത് സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രസംഗം ബഹിഷ്‌കരിച്ചു ഇന്ത്യ. സഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ചതിനു പിന്നാലെ ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്രമിച്ചതോടെയാണ് പ്രതിഷേധവുമായി ഇന്ത്യന്‍ പ്രതിനിധി മിജിറ്റോ വിനിറ്റോ സമ്മേളനം ബഹിഷ്‌കരിച്ചത്. 

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. കശ്മീരിലെ നിയമ,നടപടികള്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണ്. പാക്കിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരില്‍ നിലവിലെ പ്രശ്‌നമെന്നും ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിദോ പറഞ്ഞു. നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളെല്ലാം ഉപേക്ഷിച്ച്, കശ്മീരില്‍ നിന്നും പാക്കിസ്ഥാന്‍ ഒഴിഞ്ഞുപോകണം. . ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാക്കിസ്ഥാനെന്നും മിജിതോ വിനിദോ കുറ്റപ്പെടുത്തി.

ചൊവ്വാഴ്ചയായിരുന്നു യുഎന്‍ പൊതുസഭ ചര്‍ച്ച തുടങ്ങിയത്. ഇത്തവണ ഓണ്‍ലൈന്‍ വഴിയാണ് രാഷ്ട്ര നേതാക്കള്‍ പങ്കെടുന്നത്.  പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കും. 

Contact the author

International Desk

Recent Posts

International

ജസ്റ്റിന്‍ ബീബര്‍ കരിയര്‍ അവസാനിപ്പിക്കുന്നു - റിപ്പോര്‍ട്ട്‌

More
More
Web Desk 5 days ago
International

ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; ജാക്ക് ഡോര്‍സിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ്

More
More
International

സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റം; ബില്ല് പാസാക്കി ഉഗാണ്ട

More
More
International 1 week ago
International

ഖത്തറില്‍ ആള്‍താമസമുള്ള കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

More
More
International

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള വനിത പോപ്‌ ഗായിക സലീന ഗോമസ്

More
More
International

പുടിനെതിരായ അറസ്റ്റ് വാറണ്ടിനെ പരിഹസിച്ച് റഷ്യ

More
More