ബിജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് നിര്‍ദ്ദേശം നല്കി. സുരക്ഷാ ഭീഷണി ഉണ്ടെന്ന നിര്‍ദ്ദേശം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ കെ സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കണം എന്ന നിര്‍ദ്ദേശം നല്‍കിയത്. ഇതുസംബന്ധിച്ച് കോഴിക്കോട് റൂറല്‍ എസ്പിക്ക് ഇന്റലജിന്‍സ് എ.ഡി.ജി.പി നിര്‍ദ്ദേശം നല്കി. സുരക്ഷയ്ക്കായി പൊലീസിനെ ഇന്ന് മുതല്‍ നിയമിക്കുമെന്ന് വടകര റൂറല്‍ എസ്പി ശ്രീനിവാസന് അറിയിച്ചു.
അതേസമയം തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന നിലപാടിലാണ് സുരേന്ദ്രന്. ഇത് സംബന്ധിച്ച് തന്നോട് ഔദ്യോഗികമായി ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും ഇന്നലെ എ.ആര് ക്യാമ്പില്‍ നിന്നും ഏതോ ഒരു പൊലീസ് ഉദ്യോഗസ്ഥന് വിളിച്ച് താങ്കള്‍ എവിടെയാണ് താമസിക്കുന്നതെന്നും രണ്ട് പേരെ അവിടേക്ക് അയക്കാനാണെന്നും പറഞ്ഞ അറിവ് മാത്രമേ ഉള്ളൂ എന്ന സുരേന്ദ്രന്റെ പ്രതികരിച്ചു.
ഞാന്‍ ഇങ്ങനെയൊരു സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. കേരള സര്‍ക്കാരില്‍ നിന്ന് അത്തരത്തില്‍ ഒരു സുരക്ഷ ലഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. പൊലീസ് എനിക്ക് സുരക്ഷ തരാന്‍ തന്നെയാണോ അതോ വേറെ എന്തെങ്കിലും ഉദ്ദേശം ആണോ എന്ന് ആര്‍ക്കാണ് അറിയുന്നത്. കേരള പൊലീസ് എനിക്കെതിരെ നടത്തിയിട്ടുള്ള നീക്കങ്ങള്‍ ഇതിന് മുമ്പ് കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് കേരള പൊലീസിന്റെ സുരക്ഷയില്‍ എനിക്ക് വലിയ വിശ്വാസമൊന്നുമില്ല. ഈ നാട്ടിലെ ജനങ്ങളിലാണ് എനിക്ക് വിശ്വാസം. ഇവരുടെ രണ്ട് പൊലീസുകാരെ വെച്ചതുകൊണ്ട് എന്ത് സുരക്ഷയാണ് ലഭിക്കാന്‍ പോകുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.