സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിനുളള ജോലികള്‍ ആരംഭിക്കുന്നു. ഇതിനുള്ള പ്രാഥമിക ജോലികള്‍ തിങ്കളാഴ്ച ആരംഭിക്കുമെന്ന് കോഴിക്കോട് ആസ്ഥാനമായ നിര്‍മ്മാണ കമ്പനി ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി അറിയിച്ചു. പാലത്തിലെ ടാറ് ഇളകി മാറ്റുന്ന ജോലിയാവും ആദ്യത്തേത്.
പാലം പുനര്‍നിര്‍മ്മാണത്തിന്റെ സമയക്രമം ഇന്ന് തീരുമാനിക്കും. പൊതുജനവികാരവും സര്‍ക്കാര്‍ നിര്‍ദേശവും കണക്കിലെടുത്താണ് പാലം പുനര്‍നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റി തീരുമാനിച്ചത്. മെട്രോമാന് ഇ.ശ്രീധരനാണ് പാലം പുനര്‍നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുക.
പാലം പണിയുന്നതിനായ് സര്‍ക്കാര്‍ കാശു മുടക്കേണ്ടെന്നന്നും മറ്റു ജോലികള്‍ക്ക് നല്കിയ തുകയില്‍ മിച്ചമുള്ള പണം ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കാമെന്നും ഇ ശ്രീധരന് അറിയിച്ചിരുന്നു. കൊച്ചിയില്‍ ഡിഎംആര്‍സി പണിത 4 പാലങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ബാക്കി വന്ന 17.4 കോടി രൂപയിലാണ് പാലം നിര്‍മിക്കുന്നത്.