രാജസ്ഥാനിലെ സ്വകാര്യ ആശുപത്രികളും കൊവിഡ് രോഗികളെ ചികിത്സിക്കണം: ആരോഗ്യമന്ത്രി രഘു ശര്‍മ

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ 30 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കണമെന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രി ഡോ. രഘു ശര്‍മ. ജയ്പൂര്‍, ജോധ്പൂര്‍, കോട്ട, അജ്മീര്‍, ബികാനിര്‍ എന്നീ ജില്ലാ ആസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളോടാണ് മന്ത്രി ഇക്കാര്യം നിര്‍ദേശിച്ചത്.

'സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് രോഗികളെ മാനദണ്ഡം പാലിച്ച് പ്രത്യേകം വാര്‍ഡില്‍ ചികിത്സിക്കണം. ജയ്പൂര്‍, ജോധ്പൂര്‍, കോട്ട, അജ്മീര്‍, ബികാനിര്‍ ജില്ലാ ആസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികള്‍ കിടക്കകളുടെ 30 ശതമാനം കോവിഡ് രോഗികള്‍ക്ക്  വേണ്ടി മാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പോരാട്ടത്തില്‍ സര്‍ക്കാരിന്റെയും സ്വകാര്യ ആശുപത്രികളുടേയും പങ്കിനെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രി പ്രകീര്‍ത്തിച്ചു. എന്നാല്‍ ചില സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സെപ്റ്റംബര്‍ മൂന്നിന് പുറത്തിറക്കിയ ഉത്തരവിലെ നിരക്ക് അനുസരിച്ചായിരിക്കണം കൊവിഡ് ബാധിതര്‍ക്ക് ചികിത്സ നല്‍കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 17 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 18 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 19 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 21 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More