ലൈഫ് മിഷന്‍: കോലീബീ കളി - കെ.ടി കുഞ്ഞിക്കണ്ണൻ

ലൈഫ് മിഷനിൽ സിബിഐ കേസ് എടുത്തത് ഫോറിൻ കോൺട്രിബ്യൂഷൻസ് റഗുലേഷൻ ആക്ട് അനുസരിച്ചാണ്. വിദേശ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും ജനോപകാരപ്രദവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾക്കും സംരംഭങ്ങൾക്കുമുള്ള സഹായങ്ങളെ തടഞ്ഞു കൊണ്ട് തങ്ങളുടെ വിമർശകരായ സംഘടനകളെയും വ്യക്തികളെയും ബുദ്ധിമുട്ടിക്കാനാവശ്യമായ നിയന്ത്രണങ്ങളും ഭേദഗതികളുമാണ് മോഡി സർക്കാർ ഫോറിൻ കോൺട്രിബ്യൂഷൻ ചട്ടങ്ങളിൽ കൊണ്ടു വന്നിട്ടുള്ളത് . അതനുസരിച്ചാണ് പാവങ്ങളുടെ പാർപ്പിട പദ്ധതിയായി ലൈഫിന് കിട്ടിയ വിദേശ സഹായം വിദേശ സംഭാവന ചട്ടപ്രകാരമാണോ എന്നന്വേഷിക്കാൻ അനിൽ അക്കര എന്ന കോൺഗ്രസുകാരൻ്റെ പരാതി കിട്ടി മൂന്നാം നാൾ തന്നെ ബി ജെ പിയുടെ കേന്ദ്ര സർക്കാർ സിബിഐയെ കൊണ്ട് എഫ് ഐ ആർ ഇടുവിപ്പിച്ചിരിക്കുന്നത്.

കേസ് എടുത്തത് ഫോറിൻ കോൺട്രിബ്യൂഷൻ ആക്ട് ലംഘിച്ചു എന്ന പരാതിയിലാണല്ലോ.അതായത് വിദേശ സഹായം സ്വീകരിച്ചുവെന്നതിൻ്റെ പേരിൽ. ഈയൊരു ലൈഫിലൂടെ വീട് കിട്ടാൻ അപേക്ഷ നൽകി കാത്തിരിക്കുന്ന ജനങ്ങളുടെ നെഞ്ചത്ത് കയറിയുള്ള കോലീബി കളിയാണിത്. ബി ജെ പി ക്കാരും കോൺഗ്രസുകാരും ചേർന്നുള്ള പാവങ്ങളോടുള്ള കളിയാണിത്.കോൺഗ്രസ്സ് എംപി തന്നെ പാർലമെന്റിൽ ആവശ്യപ്പെട്ടത് ഇത്തരം വിദേശ സഹായങ്ങൾ വാങ്ങാൻ കേരള സർക്കാരിനെ അനുവദിക്കരുത് എന്നായിരുന്നല്ലോ. അതായത് ലൈഫ് മിഷൻ പദ്ധതിയിലേക്ക് വിദേശത്ത് നിന്ന് ലഭിക്കുന്ന സഹായം തടയുകയാണ് കോൺഗ്രസും ലീഗും ബിജെപി യോട് ചേർന്ന്  ചെയ്യുന്നത്.പ്രളയ സമയത്ത് ബിജെപി സർക്കാർ ചെയ്തത് പോലെയുള്ള ക്രൂരമായ രാഷ്ട്രീയക്കളി. വിദേശ സഹായം തടയുന്നതിലൂടെ ആയിരക്കണക്കിന് പേരുടെ വീടെന്ന സ്വപ്നം കൂടിയാണ് കോലീബിക്കാർ തടയുന്നത്. പിണറായി വിജയനോടും സിപിഐഎമ്മിനോടുമുള്ള വിരോധം മൂത്ത് പാവപ്പെട്ട ജനങ്ങളെ കൂടി ദ്രോഹിക്കുകയാണ് കോൺഗ്രസും ബി ജെ പിയും. ലൈഫ്‌ മിഷൻ നിലക്കുമ്പോൾ സിപിഐഎമ്മുകാർക്ക് മാത്രമല്ലല്ലോ സ്വന്തമായി വീടെന്ന സ്വപ്നം ഇല്ലാതാകുക. കോണ്ഗ്രസ്സ് ലീഗ് ബിജെപി അണികൾക്ക് കൂടിയാണെന്ന് കാര്യം രാഷ്ട്രീയ അന്ധത മൂലം അവർക്ക് ഓർക്കാൻ കഴിയുന്നില്ല. സ്വർണ്ണവും , ഖുർആനും ഒന്നും ക്ലച്ച് പിടിക്കുന്നില്ലായെന്ന് വന്നതോടെ സി ബി ഐ യെ വെച്ചൊരു കളി.

രാജ്യത്തെ മതസ്ഥാപനങ്ങൾക്കും തങ്ങൾക്കനഭിമതരായസംസ്ഥാനങ്ങൾക്കും സാമൂഹ്യ സംഘടനകൾക്കും അനാഥാലയങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കിട്ടുന്ന വിദേശ സഹായങ്ങൾ തടഞ്ഞും വിമർശകരെയെല്ലാം കള്ളക്കേസുകളിൽ പെടുത്തിയും ഇന്ത്യയെ സംഘപരിവാർ വിദ്വേഷ റിപ്പബ്ലിക്കാക്കി മാറ്റുകയാണ്. കേരളത്തിലെ കോൺഗ്രസു നേതാക്കൾ ബി ജെ പി ക്കാരുമായി ചേർന്നു പാവങ്ങളുടെ ലൈഫ് തകർക്കാൻ കുത്തിത്തിരിപ്പ് നടത്തുമ്പോൾ, എഫ്ആർഎ യെ പോലും മറികടന്ന് കേന്ദ്ര സർക്കാറിൻ്റെ മൗനാനുവാദത്തോടെ തന്നെ നാടിനെ തകർക്കുന്ന വിധ്യംസക പ്രതിലോമശക്തികൾക്ക് വിദേശത്ത് നിന്ന് പണമായും ആയുധമായുമെല്ലാം സഹായം ഒഴുകി വരുന്നുണ്ടെന്ന് അറിയണം. ഓവർസീസ് ഫ്രണ്ട്സ് ബി ജെ പി ഉൾപ്പെടെ "പ്രോജക്ട്ഹിന്ദുത്വ " നെറ്റുവർക്കിലൂടെ മൗറീഷ്യസ് റൂട്ട് ഉൾപ്പെടെയുള്ള ചാനലുകളിലൂടെ ഒഴുകി വരുന്ന പണത്തിന് വല്ല കൈയും കണക്കുമുണ്ടോ?ഇന്ത്യാ ഡവലപ്പ്മെൻ്റ് ആൻ്റ് റിലീഫ് എന്നെല്ലാമുള്ള അഡ്ഹോക്ക് സംവിധാനങ്ങളിലൂടെ യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സംഘപരിവാർ സംഘടനകൾ പറ്റിയ പണത്തിന് വല്ല കണക്കുമുണ്ടോ...?

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 4 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 4 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 4 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 1 month ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More